സിബിഎസ്ഇ കൊച്ചി സഹോദയ സ്‌കൂൾ കലോത്സവം

സിബിഎസ്ഇ കൊച്ചി സഹോദയ സ്കൂൾ കോംപ്ലക്സ് കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻമാരായ കാക്കനാട് ഭവൻസ് ആദർശ വിദ്യാലയ ടീം
കാക്കനാട്
ഭവൻസ് ആദർശ വിദ്യാലയ ചാമ്പ്യന്മാർ കൊച്ചി മൂന്നുദിവസമായി നടന്ന സിബിഎസ്ഇ കൊച്ചി സഹോദയ സ്കൂൾ കോംപ്ലക്സ് കലോത്സവത്തിൽ കാക്കനാട് ഭവൻസ് ആദർശ വിദ്യാലയ 826 പോയിന്റ് നേടി ഓവറോൾ ചാമ്പ്യന്മാരായി. 801 പോയിന്റോടെ ടോക് എച്ച് പബ്ലിക് സ്‌കൂൾ രണ്ടാംസ്ഥാനവും 795 പോയിന്റോടെ ഗിരിനഗർ ഭവൻസ് വിദ്യാമന്ദിർ മൂന്നാംസ്ഥാനവും നേടി. കാറ്റഗറി ഒന്നിൽ (ക്ലാസ് 3, 4) കടയിരുപ്പ് സെന്റ് പീറ്റേഴ്‌സ് സീനിയർ സെക്കൻഡറി സ്‌കൂൾ 66 പോയിന്റോടെ ഒന്നാമതെത്തി. കാറ്റഗറി രണ്ടിൽ (ക്ലാസ് 5, 6, 7) 151 പോയിന്റുമായി ഗിരിനഗർ ഭവൻസ് വിദ്യാമന്ദിറും കാറ്റഗറി മൂന്നിൽ (ക്ലാസ് 8, 9, 10) 263 പോയിന്റുകളോടെ കാക്കനാട് ഭവൻസ് ആദർശ വിദ്യാലയവും ഒന്നാംസ്ഥാനം നേടി. കാറ്റഗറി നാലില്‍ (ക്ലാസ് 11, 12) 260 പോയിന്റുകളോടെ കാക്കനാട് ഭവൻസ് ആദർശ വിദ്യാലയ തന്നെയാണ് മുന്നിൽ. കൊച്ചിൻ റിഫൈനറീസ് സ്‌കൂളിൽ നടന്ന സമാപന സമ്മേളനത്തിൽ ചലച്ചിത്രതാരം ഐശ്വര്യ മിഥുൻ മുഖ്യാതിഥിയായി. വിജയികൾക്കുള്ള സമ്മാനവിതരണവും നിർവഹിച്ചു. കൊച്ചിൻ റിഫൈനറീസ് സ്‌കൂൾ പ്രിൻസിപ്പല്‍ വിനുമോൻ കെ മാത്യു അധ്യക്ഷനായി. ഗ്ലോബൽ പബ്ലിക് സ്‌കൂൾ പ്രിൻസിപ്പല്‍ ദിലീപ് ജോർജ്, കൊച്ചി സഹോദയ സെക്രട്ടറി അരവിന്ദ് ലക്ഷ്മൺ, സഹോദയ ട്രഷറര്‍ സോണിയ സൂസൻ വർക്കി, ജോയിന്റ് സെക്രട്ടറി മനോജ് മോഹൻ എന്നിവർ സംസാരിച്ചു.







0 comments