എം പി പരമേശ്വരൻ സ്മാരക സെമിനാർ നടത്തി

ഡോ. എം പി പരമേശ്വരൻ സ്മാരക സെമിനാറിൽ ഡോ. ജോയ് ഇളമൺ സംസാരിക്കുന്നു
കൊച്ചി
ശാസ്ത്രജ്ഞനും സാമൂഹിക പ്രവർത്തകനുമായിരുന്ന ഡോ. എം പി പരമേശ്വരന്റെ സ്മരണയ്ക്കായി സെമിനാറും ശിൽപ്പശാലയും സംഘടിപ്പിച്ചു. ‘ശാസ്ത്രത്തിന്റെയും വികസനത്തിന്റെയും ജനാധിപത്യവൽക്കരണം– ഭാവി കരുതിവച്ചിരിക്കുന്നത്’ വിഷയത്തിൽ ഡോ. ജോയ് ഇളമൺ പ്രഭാഷണം നടത്തി. പ്രൊഫ. പി കെ രവീന്ദ്രൻ വിഷയം അവതരിപ്പിച്ചു.
എം പി പരമേശ്വരന്റെ സമകാലികരും ശിഷ്യൻന്മാരും സംഘടിപ്പിച്ച സെമിനാറിൽ ശാസ്ത്രജ്ഞർ, അധ്യാപകർ, ഗവേഷകർ, സാങ്കേതിക വിദഗ്ധർ, സാമൂഹിക പ്രവർത്തകർ, ജനകീയ പ്രസ്ഥാനങ്ങളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. കേരളത്തിനായി വിജ്ഞാനാധിഷ്ഠിതവും ജനാധിപത്യപരവും സുസ്ഥിരവുമായ വികസനമാതൃകകൾ സംബന്ധിച്ച നിർദേശങ്ങൾ സെമിനാർ ചർച്ച ചെയ്‌തു.







0 comments