ഏലൂർ വടക്കുംഭാഗത്ത് വിളവെടുപ്പ് നടത്തി

ഏലൂർ വടക്കുംഭാഗത്ത് കൊയ്‌ത്ത് ആരംഭിച്ചപ്പോൾ
ഏലൂർ
വടക്കുംഭാഗത്ത് വിളവെടുപ്പ് നടത്തി കളമശേരി ഏലൂർ വടക്കുംഭാഗം പാടശേഖരത്തിൽ രണ്ടാം വിളവെടുപ്പ് നടത്തി. കൊയ്‌ത്ത് മെഷീൻ എത്തിച്ചാണ് വിളവെടുപ്പ് നടത്തുന്നത്. മെഷീനിൽത്തന്നെ നെല്ല് മെതിച്ചുകിട്ടും.
തുടർന്ന് തൊട്ടടുത്ത എസ്എൻഡിപി ഹാളിൽ നെല്ല് ചാക്കിൽ ശേഖരിച്ചുവയ്‌ക്കുകയാണ്. ഇവിടെ ഉണക്കാനും സൗകര്യമുണ്ട്. പാടശേഖരസമിതി രൂപീകരിച്ച് 25 വർഷത്തോളം തരിശായികിടന്ന വടക്കുംഭാഗം പാടശേഖരത്തിൽ കഴിഞ്ഞവർഷമാണ് ആദ്യമായി കൃഷി ഇറക്കിയത്. നഗരസഭയുടെയും കൃഷിഭവന്റെയും പിന്തുണയോടെ മികച്ച പ്രവർത്തനം നടത്താനായി. തുടർന്നാണ് രണ്ടാംവർഷവും വിത്തിട്ടത്.
ആദ്യവർഷം പൗർണമി നെൽവിത്താണ് ഉപയോഗിച്ചത്. ഇത്തവണ ഉമ വിത്ത് വിതച്ചു. എം എ ജെയിംസ് പ്രസിഡന്റും എ ജെ ഫ്രാൻസിസ് സെക്രട്ടറിയും പ്രസീതൻ ട്രഷററുമായ പാടശേഖരസമിതിയാണ് നേതൃത്വം നൽകുന്നത്. നിലമൊരുക്കാൻ വലിയ കൂലിച്ചെലവ് വരുന്ന സാഹചര്യത്തിൽ അടുത്ത കൃഷിയിറക്കാൻ ടില്ലർ വേണമെന്ന ആവശ്യം അധികാരികൾക്ക് മുന്നിൽ സമർപ്പിച്ച് കാത്തിരിക്കുകയാണ് പാടശേഖരസമിതി.








0 comments