Deshabhimani

കെ കെ ഗംഗാധരനെ അനുസ്മരിച്ചു

Remembered K. K. Gangadharan

ഏലൂരിൽ കെ കെ ഗംഗാധരൻ അനുസ്മരണം സിപിഐ എം കേന്ദ്ര കമ്മറ്റിയംഗം പി രാജീവ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 01, 2026, 03:36 AM | 1 min read

കളമശേരി


സ്വാതന്ത്ര്യ സമരസേനാനിയും ഏലൂരിലെ ആദ്യകാല കമ്യൂണിസ്റ്റ് നേതാവുമായിരുന്ന കെ കെ ഗംഗാധരന്റെ 17–-ാം ചരമവാർഷിക ദിനം ആചരിച്ചു. ഏലൂർ കിഴക്കുംഭാഗത്ത് നടന്ന അനുസ്മരണം സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം പി രാജീവ് ഉദ്ഘാടനം ചെയ്തു.


ലോക്കൽ കമ്മിറ്റിയംഗം അമൽദേവ് അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി കെ ബി വർഗീസ്, ജില്ലാ കമ്മിറ്റിയംഗം എ ആർ രഞ്ജിത്ത്, നഗരസഭ ചെയർപേഴ്സൺ ലൈജി സജീവൻ, ഏരിയ കമ്മിറ്റി അംഗം എ ഡി സുജിൽ, പി എ ഷിബു, കെ ബി സുലൈമാൻ, കെ ആർ മാധവൻകുട്ടി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home