സെമിനാർ നടത്തി

ജനകീയ കാലാവസ്ഥാ നിരീക്ഷണവും അതിജീവനവും വിഷയത്തിലെ സെമിനാർ കുസാറ്റ് റഡാർകേന്ദ്രം ഡയറക്ടർ ഡോ. എസ് അഭിലാഷ് ഉദ്ഘാടനം ചെയ്യുന്നു
മുളന്തുരുത്തി
മുളന്തുരുത്തി മുളന്തുരുത്തി പഞ്ചായത്ത്, ഹ്യൂം സെന്റർ വയനാട്, സുസ്ഥിര ഫൗണ്ടേഷൻ തിരുവനന്തപുരം, തുരുത്തിക്കര സയൻസ് സെന്റർ എന്നിവയുടെ നേതൃത്വത്തിൽ ജനകീയ കാലാവസ്ഥാ നിരീക്ഷണവും അതിജീവനവും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കുസാറ്റ് റഡാർ കേന്ദ്രം ഡയറക്ടർ ഡോ. എസ് അഭിലാഷ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് ലിജോ ജോർജ് അധ്യക്ഷനായി. ജനകീയ കാലാവസ്ഥാ നിരീക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി മുളന്തുരുത്തി പഞ്ചായത്തിൽ 11 സ്ഥലങ്ങളിലായി സ്ഥാപിച്ചിട്ടുള്ള മഴമാപിനികളിലെ മഴയളവ് ദിവസവും ശേഖരിച്ചുനൽകുന്ന പ്രവർത്തകരെ ആദരിച്ചു. വയനാട് ഹ്യൂം സെന്റർ ക്ലൈമറ്റ് ആക്ഷൻ ലീഡ് ജയ് ശ്രീകുമാർ "മുളന്തുരുത്തിയിലെ മഴയളവ് നൽകുന്ന പാഠങ്ങൾ" എന്ന വിഷയത്തിൽ അവതരണം നടത്തി. കാലാവസ്ഥാമാറ്റം പ്രമേയമായി ശാസ്ത്രസാഹിത്യ പരിഷത്ത് സയൻസ് പോർട്ടൽ ലൂക്ക തയ്യാറാക്കിയ കലണ്ടർ ഡോ. എസ് അഭിലാഷ് പ്രകാശിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജു അനിൽകുമാർ, ഒ എ മണി, ലതിക അനിൽ, ജോയൽ കെ ജോയി, അപർണ ബാബു, ഡോ. പി ജി ശങ്കരൻ, പി എ തങ്കച്ചൻ തുടങ്ങിയവർ സംസാരിച്ചു.








0 comments