Deshabhimani

ലോകബാങ്ക് സംഘം ഉഗ്രൻകുന്ന് 
മാലിന്യസംസ്കരണ കേന്ദ്രം സന്ദർശിച്ചു

ലോകബാങ്ക് സംഘം ഉഗ്രൻകുന്നിലെ ബയോമൈനിങ്‌ പ്രവൃത്തികൾ വിലയിരുത്തുന്നു
വെബ് ഡെസ്ക്

Published on Oct 31, 2026, 12:02 AM | 1 min read

കൊട്ടാരക്കര

കൊട്ടാരക്കര മുനിസിപ്പാലിറ്റിയുടെ ഉടമസ്ഥതയിലുള്ള ഉഗ്രൻകുന്ന് മാലിന്യസംസ്കരണ കേന്ദ്രത്തിലെ ബയോ മൈനിങ്‌ പ്രവൃത്തികൾ ലോകബാങ്ക് സംഘം സന്ദർശിച്ച് വിലയിരുത്തി. ലോകബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ കേരള ഖരമാലിന്യ പരിപാലന പദ്ധതിയാണ് ബയോമൈനിങ്‌ നടത്തുന്നത്. ഉഗ്രൻകുന്നിലെ ബയോമൈനിങ്‌ ജോലികൾ വിലയിരുത്തിയ സംഘം ഡംപ് സൈറ്റിലെ റിസോഴ്സ് റിക്കവറി ഫെസിലിറ്റിയും സന്ദർശിച്ച് ഹരിതകർമ സേനാംഗങ്ങളുമായും സംസാരിച്ചു. പിന്നീട് തെക്കൻ പരവൂരിലെ രാമറാവു ആശുപത്രിയിൽ നിർമിച്ച ബയോഗ്യാസ് പ്ലാന്റും സന്ദർശിച്ചു. സ്റ്റേറ്റ് പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് എൻവയോൺമെന്റ് എക്സ്‍പെർ‌ട്ട് എസ് പ്രേമലത, സോഷ്യൽ ഡെവലപ്മെന്റ് ആൻഡ് ജെൻഡർ എക്സ‍പെർട്ട് ഷെറിൻ, ജില്ലാ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് സോഷ്യൽ എക്പെർട്ട് രാജേഷ് പൈ, ഫിനാൻസ് മാനേജ്മെന്റ് എക്സ്‍പെർട്ട് തോമസ് പണിക്കർ, ബയോമൈനിങ് ജോലികൾ ഏറ്റെടുത്ത് നടത്തുന്ന എസ്എംഎസ് കമ്പനിയുടെ സോഷ്യൽ എക്സപെർട്ട് പ്രസാദ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. ഉഗ്രൻകുന്നിലെ ബയോമൈനിങ്‌ ജോലികൾ ജനുവരിയോടെ പൂർത്തിയാകും. അവസാനഘട്ട പ്രവ‌ർത്തനങ്ങളുടെ ഭാഗമായ ബാക്ക് ഫില്ലിങ്‌ അന്തിമഘട്ടത്തിലാണ്. ഇത് പൂർത്തിയായാൽ മാലിന്യം നിറഞ്ഞുകിടന്ന 40 സെന്റ് മറ്റ് വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home