Deshabhimani

വയലാ അവാർഡ് 
പുനലൂർ സോമരജന് സമ്മാനിച്ചു

വയലാ അവാർഡ്  പുനലൂർ സോമരജന് സമ്മാനിക്കുന്നു
വെബ് ഡെസ്ക്

Published on Oct 31, 2026, 12:02 AM | 1 min read

കടയ്ക്കൽ

ഡോ. വയലാ വാസുദേവൻപിള്ള ഫൗണ്ടേഷൻ അവാർഡ് പത്തനാപുരം ഗാന്ധിഭവൻ ഇന്റർനാഷണൽ ട്രസ്റ്റ്‌ ചെയർമാൻ പുനലൂർ സോമരാജന് മന്ത്രി പി സി വിഷ്ണുനാഥ്‌ സമ്മാനിച്ചു. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. വയലാ വാസുദേവൻപിള്ള അനുസ്മരണവും മന്ത്രി ഉദ്ഘാടനംചെയ്തു. ഫൗണ്ടേഷൻ ചെയർമാൻ മുല്ലക്കര രത്‌നാകരൻ അധ്യക്ഷനായി. എം എം നസീർ എംഎൽഎ, ഫൗണ്ടേഷൻ വൈസ് ചെയർമാൻ പ്രൊഫ. ബി ശിവദാസൻപിള്ള, സെക്രട്ടറി കെ ജി വിജയകുമാർ, വത്സല വാസുദേവൻപിള്ള, ചടയമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ബി ലളിതമ്മ, ഇട്ടിവ പഞ്ചായത്ത്‌അംഗം ജെയ്സ ജോണി, വയലാ ശശി, വയലാ ഗവ. എച്ച്എസ്എസ് പ്രിൻസിപ്പൽ എ ഷൈമബീഗം, പ്രധാനാധ്യാപിക ആർ ആർ സിന്ധു എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home