Deshabhimani

സ്കൂട്ടറിന്റെ ഹാൻഡിലിൽ വിഷപ്പാമ്പ്; യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

snake in bike
വെബ് ഡെസ്ക്

Published on Oct 30, 2026, 10:20 PM | 1 min read

കോഴിക്കോട്: യാത്രയ്ക്കിടെ സ്കൂട്ടറിന്റെ ഹാൻഡിലിലേക്ക് ഇഴഞ്ഞെത്തിയ വിഷപ്പാമ്പിനെ കണ്ട് യാത്രക്കാരൻ പരിഭ്രാന്തനായി. പാമ്പിന്റെ കടിയേൽക്കാതെ റിട്ടയേർഡ് കെഎസ്ഇബി ഓവർസീയർ കെ കെ ചന്ദ്രൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.


കോഴിക്കോട് വട്ടോളിയിൽ നിന്ന് പതിരിപ്പറ്റയിലേക്ക് സ്കൂട്ടറിൽ പോകുന്നതിനിടെ പിലാച്ചേരിയിൽ എത്തിയപ്പോഴാണ് ഹാൻഡിലിൽ പാമ്പിനെ കണ്ടത്. ഉടൻ സ്കൂട്ടർ റോഡരികിൽ നിർത്തിയ ചന്ദ്രൻ നാട്ടുകാരുടെ സഹായം തേടി.


ആളുകൾ സ്ഥലത്ത് എത്തിയപ്പോഴേക്കും പാമ്പ് സ്കൂട്ടറിന്റെ ഉൾഭാഗത്തേക്ക് ഇഴഞ്ഞുമാറിയിരുന്നു. തുടർന്ന് സ്കൂട്ടറിന്റെ വിവിധ ഭാഗങ്ങൾ അഴിച്ച് നടത്തിയ പരിശോധനയിലാണ് അണലിയെ കണ്ടെത്തി പിടികൂടിയത്. സമയോചിതമായി സ്കൂട്ടർ നിർത്തിയതിനാലാണ് വലിയ അപകടത്തിൽനിന്ന് ചന്ദ്രൻ രക്ഷപ്പെട്ടത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home