Deshabhimani

ഒഡിഷയിൽ മണ്ണിടിച്ചിൽ; ഒമ്പത് മാസം പ്രായമുള്ള കുഞ്ഞുൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

odisha floods

ഒഡിഷയിലെ കാണ്ഡമാൽ ജില്ലയിലുണ്ടായ മണ്ണിടിച്ചിലിൽ കുഞ്ഞുൾപ്പെടെ മൂന്ന് പേർ മരിച്ചു

വെബ് ഡെസ്ക്

Published on Oct 30, 2026, 09:46 PM | 1 min read

ഭുവനേശ്വർ: അർണബ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിൽ ഒഡിഷയിലെ കാണ്ഡമാൽ ജില്ലയിലുണ്ടായ മണ്ണിടിച്ചിലിൽ കുഞ്ഞുൾപ്പെടെ മൂന്ന് പേർ മരിച്ചു. വെള്ളിയാഴ്ച റായ്കിയ ബ്ലോക്കിലെ ഡാംഗേസി ഗ്രാമത്തിലാണ് അപകടം. രണ്ട് പേരെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.


അച്യുത പ്രധാൻ (30), ഭാര്യ അനിഷ പ്രധാൻ (25), ഇവരുടെ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് എന്നിവരാണ് മരിച്ചത്. പ്രദേശത്തുനിന്ന് 450ഓളം പേരെ ഒഴിപ്പിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയതായി പഞ്ചായത്തീരാജ് മന്ത്രി രബി നാരായൺ നായിക് അറിയിച്ചു.


മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി മോഹൻ ചരൺ മാജി നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.


അർണബ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിൽ ഒഡിഷയിലെ ഗഞ്ചാം, ഗജപതി, കാണ്ഡമാൽ ജില്ലകളിൽ വ്യാപക നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. ഗഞ്ചാമിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം റിപ്പോർട്ട് ചെയ്തത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home