ഉപ്പ പിറകോട്ടെടുത്ത കാർ തട്ടി ഒന്നരവയസ്സുകാരി മരിച്ചു

കണ്ണൂർ: ഉപ്പ പിറകോട്ടെടുത്ത കാർ തട്ടി വീണ ഒന്നരവയസ്സുകാരി മരിച്ചു. കണ്ണൂർ തയ്യിൽ കുറുവ റോഡ് ജങ്‌ഷനിലെ സെയിൻ ഹൗസിൽ ഹൂറൈൻ മഹബൂബിയാണ് മരിച്ചത്. വെള്ളിയാഴ്ച പകൽ പതിനൊന്നിനാണ് അപകടം. ഉപ്പ വാഹനമെടുത്ത് പുറത്തുപോകാൻ ഒരുങ്ങുന്നതിനിടെ, ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഹൂറൈൻ മഹബൂബിയും പുറത്തേക്കിറങ്ങി. ഇത് ശ്രദ്ധയിൽപ്പെടാതെ പിറകോട്ടെടുത്ത കാറിൽ തട്ടി വീണ ഹൂറൈൻ മഹബൂബിയുടെ തല വീടിന്റെ പടിക്കെട്ടിൽ ഇടിക്കുകയായിരുന്നു.
ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയശേഷം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു. തയ്യിൽ അറക്കകത്ത് ശഹമയുടെയും ഷഫക്കത്തിന്റെയും രണ്ടാമത്തെ മകളാണ് ഹൂറൈൻ മഹബൂബി. സഹോദരി: ഹെസ്‌ലിൻ ഷർമാദ്.









0 comments