ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടയിൽ വാഹനത്തിനടയിൽപ്പെട്ടു; ഭാര്യയ്ക്ക് ദാരുണാന്ത്യം

കിടങ്ങൂർ: ഭർത്താവ് പിന്നിലേക്ക് എടുത്ത കാറിടിച്ച് ഗൃഹനാഥ മരിച്ചു. കിടങ്ങൂർ പട്ടേരിൽ ശോഭനകുമാരി (66) ആണ് മരിച്ചത്. വാഹനത്തിന് അടിയിൽപ്പെട്ട ശോഭനകുമാരിയെ സമീപവാസികൾ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വെള്ളി പകൽ 1.45ന് കിടങ്ങൂരിലെ വീട്ടുമുറ്റത്താണ് അപകടം.
യാത്ര കഴിഞ്ഞ് കാറിൽനിന്ന് ഇറങ്ങി ഗേറ്റ് തുറന്ന് പിന്നിൽ നിൽക്കുകയായിരുന്നു ശോഭനകുമാരി. കാർ പാർക്ക് ചെയ്യുന്നതിനായി ഭർത്താവ് മുരളീധരൻപിള്ള പിന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണംവിട്ട് പോർച്ചിന്റെ തൂണിലും വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ജീപ്പിലും ഇടിച്ചാണ് നിന്നത്. ഇടിയുടെ ആഘാതത്തിൽ ശോഭനകുമാരി കാറിനടിയിൽപ്പെട്ടു.
ശോഭനകുമാരി കിടങ്ങൂർ ഭാരതീയ വിദ്യാമന്ദിരം സ്കൂൾ റിട്ട. പ്രഥമാധ്യാപികയാണ്. സംസ്‌കാരം പിന്നീട്. മക്കൾ: ശുഭലക്ഷ്മി (യുഎസ്എ), സുജലക്ഷ്മി (യുകെ). മരുമക്കൾ: അജിത്ത് (ആലപ്പുഴ), പ്രവീൺ (പെരുവ).









0 comments