Deshabhimani

ഇന്ത്യാ കൂട്ടായ്മ റാലി നവംബർ ഒന്നിന്; ഒരുക്കങ്ങൾ വിലയിരുത്തി എം എ ബേബിയും നേതാക്കളും

ma baby

ജോൺ ബ്രിട്ടാസ് എംപി ,വി ശിവദാസൻ എംപി, ഐഷി ഘോഷ് തുടങ്ങിയ നേതാക്കൾക്കൊപ്പമാണ് എം എ ബേബി രാംലീല മൈതാനം സന്ദർശിച്ചത്

വെബ് ഡെസ്ക്

Published on Oct 30, 2026, 08:52 PM | 1 min read

ന്യൂഡൽഹി: നവംബർ ഒന്നിന് ഡൽഹിയിലെ രാംലീല മൈതാനത്ത് നടക്കുന്ന ഇന്ത്യാ കൂട്ടായ്മയുടെ റാലിയുടെ ഒരുക്കങ്ങൾ സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബിയുടെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തി. ജോൺ ബ്രിട്ടാസ് എംപി ,വി ശിവദാസൻ എംപി, ഐഷി ഘോഷ് തുടങ്ങിയ നേതാക്കൾക്കൊപ്പമാണ് എം എ ബേബി രാംലീല മൈതാനം സന്ദർശിച്ചത്.


മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കണമെന്നും വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണ നടപടിയായ എസ് ഐ ആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഇന്ത്യാ മുന്നണി റാലി സംഘടിപ്പിക്കുന്നത്.


റാലിയുടെ ഭാഗമായി മൈതാനത്ത് ഒരുക്കുന്ന സൗകര്യങ്ങൾ, വേദി, മറ്റ് അടിസ്ഥാന ക്രമീകരണങ്ങൾ എന്നിവ സംഘം പരിശോധിച്ചു. വിവിധ പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളും പ്രവർത്തകരും പങ്കെടുക്കുന്ന പരിപാടിയുടെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനും ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പാക്കുന്നതിനുമായിരുന്നു സന്ദർശനം.


തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനങ്ങളിലും വോട്ടർ പട്ടിക പരിഷ്കരണ നടപടികളിലും പ്രതിഷേധം ഉയർത്തിയാണ് ഇന്ത്യാ മുന്നണി റാലിക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home