സംസ്ഥാന സ്കൂൾ കായികമേള; 400 മീറ്റർ ഹർഡിൽഡിൽ ശ്രീഹരിക്ക് റെക്കോഡ്, ഇരട്ട സ്വർണം

ശ്രീഹരി| Photo: കെ എസ് ആനന്ദ്
തിരുവനന്തപുരം : സംസ്ഥാന സ്കൂൾ കായികമേളയിൽ ഇരട്ട മീറ്റ് റെക്കോഡോടെ സ്വർണം നേടി തിരുവനന്തപുരം ജിവി രാജ സ്പോർട്സ് സ്കൂളിലെ ശ്രീഹരി കരിക്കൻ. ജൂനിയർ ബോയ്സ് വിഭാഗത്തിൽ 400 മീറ്ററിലും 400 മീറ്റർ ഹർഡിൽസിലുമാണ് താരം ഒന്നാമതെത്തിയത്. സ്വന്തം മീറ്റ് റെക്കോഡ് തിരുത്തിയാണ് താരം ഈ നേട്ടം കൈവരിച്ചത്.
400 മീറ്ററിൽ 47.84 സെക്കൻഡിൽ ഫിനിഷ് ചെയ്ത ശ്രീഹരി മീറ്റ് റെക്കോർഡ് തിരുത്തി. 400 മീറ്റർ ഹർഡിൽസിൽ 52.44 സെക്കൻഡിലാണ് താരം ഫിനിഷ് ചെയ്തത്. ഈ ഇനത്തിലും മീറ്റ് റെക്കോഡ് സ്വന്തമാക്കിയതോടെ രണ്ട് മത്സരങ്ങളിലും റെക്കോഡ് നേട്ടത്തോടെയാണ് സ്വർണം നേടിയത്.
അത്‌ലറ്റിക്സിൽ മലപ്പുറമാണ് ഒന്നാം സ്ഥാനത്ത്. 14 സ്വർണവും 19 വെള്ളിയും 12 വെങ്കലവും ഉൾപ്പെടെ 138.3 പോയിന്റാണ് മലപ്പുറത്തിനുള്ളത്. 11 സ്വർണവും 13 വെള്ളിയും 13 വെങ്കലവും നേടി 106.5 പോയിന്റുമായി പാലക്കാട് രണ്ടാമതുണ്ട്.
10 സ്വർണവും എട്ട് വെള്ളിയും ഒൻപത് വെങ്കലവും ഉൾപ്പെടെ 82.3 പോയിന്റുമായി തിരുവനന്തപുരം മൂന്നാം സ്ഥാനത്താണ്. എട്ട് സ്വർണവും ആറ് വെള്ളിയും ഏഴ് വെങ്കലവുമായി കോഴിക്കോട് 65 പോയിന്റോടെ നാലാം സ്ഥാനത്തുണ്ട്. അഞ്ച് സ്വർണവും അഞ്ച് വെള്ളിയും നേടിയ ആലപ്പുഴ അഞ്ചാം സ്ഥാനത്താണ്.








0 comments