Deshabhimani

'ഇറാനുമായുള്ള യുദ്ധം ഉടൻ അവസാനിക്കും': വീണ്ടും ട്രംപിന്റെ അവകാശവാദം

Donald Trump
വെബ് ഡെസ്ക്

Published on Oct 30, 2026, 06:37 PM | 1 min read

വാഷിങ്‌ടൺ: പശ്ചിമേഷ്യയിൽ യുദ്ധഭീതി വിതച്ചുള്ള സൈനിക നീക്കങ്ങൾ തുടരുന്നതിനിടെ, ഇറാനുമായുള്ള യുദ്ധം ഉടൻ അവസാനിക്കുമെന്ന അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നവംബർ 3ന് നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഈ പ്രസ്താവന നടത്തിയത്.


എന്നാൽ, യുദ്ധം അവസാനിപ്പിക്കാൻ സ്വീകരിക്കുന്ന മാർ​ഗങ്ങളെക്കുറിച്ച് വ്യക്തമായ വിശദീകരണം നൽകാൻ ട്രംപ് തയ്യാറായില്ല. ഇറാൻ ഒരിക്കലും ആണവായുധം വികസിപ്പിക്കില്ലെന്ന ഉറപ്പ് തങ്ങൾക്ക് വേണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. വരാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മുമ്പ് ഇറാനെതിരെ യുഎസ് ആക്രമണം നടത്തില്ലെന്ന് ട്രംപ് ആവർത്തിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home