ഡൽഹിയിൽ കനത്ത മഴ
ഇന്ത്യ കൂട്ടായ്മയുടെ 'ഇംപീച്ച്മെന്റ്' പ്രതിഷേധ പരിപാടി നാളേക്ക് മാറ്റി

ന്യൂഡൽഹി:ചീഫ് ഇലക്ഷൻ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷ കൂട്ടായ്മയായ 'ഇന്ത്യ' പ്രഖ്യാപിച്ച പ്രതീകാത്മക ഇംപീച്ച്മെന്റ് അടുത്ത ദിവസത്തേക്ക് മാറ്റി. ശനിയാഴ്ച ഉച്ചതിരിഞ്ഞ് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുൻ ഖാർഗെയുടെ വീട്ടിലാണ് പ്രതിഷേധ പരിപാടി നിശ്ചയിച്ചിരുന്നത്. കനത്ത മഴ കാരണമാണ് പ്രതിഷേധ പരിപാടി നീട്ടേണ്ടി വന്നതെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അറിയിച്ചു. മുതിര്‍ന്ന നേതാക്കൾക്ക് സമരവേദിയിൽ എത്താൻ പ്രയാസം നേരിട്ടു.
വോട്ടര്‍ പട്ടിക തീവ്ര പരിശോധനയുടെ പേരിൽ രാജ്യവ്യാപകമായി പ്രതിപക്ഷ വോട്ടുകൾ നീക്കം ചെയ്തതായി കണ്ടെത്തിയ പശ്ചാത്തലത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാർ രാജിവെച്ച് ഒഴിയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികൾ തുടരുകയാണ്. ഇതിന്റെ ഭാഗമായാണ് വെള്ളിയാഴ്ച പ്രതീകാത്മതക ഇംപീച്ച്മെന്റും ഞായറാഴ്ച ബഹുജന റാലിയും നിശ്ചയിച്ചിരുന്നത്.
ഡൽഹിയിൽ കനത്ത മഴ തുടരുകയാണ്. ഇതിനിടെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ആളുകൾ ഡൽഹിയിലേക്ക് വരുന്നത് തടയാൻ കേന്ദ്ര ആഭ്യന്തരമന്ത്രി പരമാവധി ശ്രമിക്കുന്നുണ്ടെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.









0 comments