സ്കൂട്ടറിൽ കടത്തിയത് ഒന്നര കിലോയോളം കഞ്ചാവ്; ഒരാൾ പിടിയിൽ

ഷംഷീർ
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ബസ് സ്റ്റാൻഡിലേക്ക് പോകുന്ന റോഡിൽ വെച്ച് 1.300 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. എക്സൈസ് സംഘമാണ് യുവാവിനെ പിടികൂടിയത്. ഹോസ്ദുർഗ് കുശാൽ നഗർ മറുസു ക്വാർട്ടേഴ്സിൽ താമസിക്കുന്ന എംജെ ഷംഷീർ(30) നെയാണ് ഹോസ്ദുർഗ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി വി പ്രസന്നകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കെഎൽ 60 ആർ 9740 നമ്പർ എൻടോർക്ക് സ്കൂട്ടറിൽ കഞ്ചാവ് കടത്തുകയായിരുന്നു. കാസർകോട് ഇഐ ആൻ്റ് ഐബിയുടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രിയിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
പരിശോധന സംഘത്തിൽ ഇഐ ആൻ്റ് ഐബി കാസർകോട് എക്സൈസ് ഇൻസ്പെക്ടർ കെസുബിൻരാജ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് എംവി സുധീന്ദ്രൻ, പ്രിവന്റീവ് ഓഫീസർ മുഹമ്മദ് കബീർ, ഹോസ്ദുർഗ് എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് എം രാജീവൻ, പ്രിവന്റീവ് ഓഫീസർമാരായ കെ ഉണ്ണികൃഷ്ണൻ, ജോസഫ് അഗസ്റ്റിൻ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് മാരായ പി മനോജ്, ടി വി ഗീത, സിവിൽ എക്സൈസ് ഓഫീസർമാരായ ആർ കെ അരുൺ, എം ശ്യാംജിത്ത്, ടി വി അതുൽ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ മൈക്കിൾ ജോസഫ് എന്നിവരും ഉണ്ടായിരുന്നു.









0 comments