'ഇത് അപ്പീലാണോ അപേക്ഷയാണോ'; ചേരാനല്ലൂർ വാഹനക്കുരുതിയിലെ ജാമ്യാപേക്ഷയിൽ കോടതിയുടെ രൂക്ഷവിമർശനം

കൊച്ചി: ചേരാനല്ലൂർ വാഹനക്കുരുതിയിൽ പ്രതിയായ 17 കാരന്റെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷയിൽ ഗുരുതര പിഴവുകൾ. ഹർജിയിൽ 17 കാരന്റെ പേര് വെളിപ്പെടുത്തിയിട്ടുണ്ട്. പ്രോസിക്യൂഷനും സർക്കാരിനും നേരെ എറണാകുളം അഡീഷണൽ സെഷൻസ് കോടതി രൂക്ഷവിമർശനമുയർത്തി. ഇത് സെക്ഷൻ 74 ന്റെ ലംഘനമാണ്.
രണ്ടുവർഷം വരെ തടവ് ലഭിക്കാവുന്നതാണ്. ഇത് അപ്പീലാണോ അതോ അപേക്ഷയാണോ. ഇനങ്ങനെയാണോ ഒരു ഹർജി തയ്യാറാക്കേണ്ടത്. ആരാണീ ഹർജി തയാറാക്കിയത്. ഇനിമുതൽ പ്രതിയുടെ ഫോട്ടോ മാത്രമേ നൽകാവൂ എന്നും കോടതി പറഞ്ഞു. കേസിൽ നാളെ വാദം നടക്കും.
അതേസമയം, ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞുകൊണ്ട് കഴിഞ്ഞദിവസം ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അന്വേഷണവുമായി ജഡ്ജി സഹകരിക്കുന്നതിനാൽ അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്.
അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിനോട് സഹകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. മകൻ കാറുമായി പുറത്തുപോയത് തന്റെ അറിവോടെയല്ലെന്നാണ് ജാമ്യാപേക്ഷയിൽ ജഡ്ജി പറഞ്ഞത്. വാഹന ഉടമ ആയതുകൊണ്ട് മാത്രം തനിക്കെതിരെ കേസെടുക്കാനാകില്ലെന്നായിരുന്നു ജഡ്ജിയുടെ വാദം.









0 comments