ക്രൂഡ് ഓയിൽ വില ഉയർന്നു, ഡോളർ സൂചിക താഴ്ന്നു; രൂപയ്ക്ക് നേരിയ മുന്നേറ്റം

മുംബൈ : ആഴ്ചയിലെ അവസാന ദിവസത്തെ ആദ്യ വ്യാപാരത്തിൽ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 7 പൈസ ഉയർന്ന് 95.19 എന്ന നിലയിലെത്തി. യുഎസ് ഡോളർ പിന്നോട്ട് പോയതും യുഎസ് ട്രഷറി വരുമാനത്തിലെ ഇടിവും രൂപയുടെ ഉണർവിന് സഹായകമായി. അതേസമയം, ക്രൂഡ് ഓയിൽ വിലയിലെ വർധിച്ചതിനാൽ വലിയ രീതിയിൽ രൂപയ്ക്ക് നേട്ടമുണ്ടായേക്കില്ല.
ഇന്റർബാങ്ക് വിദേശ വിനിമയ വിപണിയിൽ, രൂപയുടെ മൂല്യം 95.21 എന്ന നിലയിലാണ് ആരംഭിച്ചത്. പിന്നീട് യുഎസ് ഡോളറിനെതിരെ 95.19 എന്ന നിലയിലുമെത്തി. തുടർന്ന് മുൻ ദിവസത്തെ ക്ലോസിനേക്കാൾ 7 പൈസയുടെ വർധനവ് രേഖപ്പെടുത്തുകയായിരുന്നു. വ്യാഴാഴ്ച യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 2 പൈസ ഉയർന്ന് 95.26 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ആറ് കറൻസികൾക്കെതിരെ ഡോളറിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക 0.27 ശതമാനം ഇടിവോടെ 101.75 എന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് ആദ്യ വ്യാപാരത്തിൽ വില 1.05 ശതമാനം ഇടിഞ്ഞ് ബാരലിന് 116.09 ഡോളറിലെത്തി.
പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങൾ, ചൊവ്വാഴ്ച നടക്കാനിരിക്കുന്ന യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്, ഡിസംബറിലെ നയ തീരുമാനങ്ങളെ രൂപപ്പെടുത്തുന്ന പണപ്പെരുപ്പ - തൊഴിൽ ഡാറ്റ എന്നിവ ആഗോള വിപണിയെ ബാധിച്ചിട്ടുണ്ട്.
ക്രൂഡ് ഓയിൽ വില വർധിച്ചെങ്കിലും, ആഭ്യന്തര ഓഹരി വിപണിയിൽ സെൻസെക്സ് 138.77 പോയിന്റ് ഉയർന്ന് 74,289.81 എന്ന നിലയിലും നിഫ്റ്റി 38.95 പോയിന്റ് ഉയർന്ന് 22,967.10 എന്ന ലെവലിലും എത്തി. വ്യാഴാഴ്ച മാത്രം വിദേശ നിക്ഷേപകർ (എഫ്‌ഐഐ) 943.60 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. രൂപയെ താങ്ങി നിർത്താൻ ആർബിഐ നെട്ടോടമോടുമ്പോഴും കരകയറാൻ രൂപയ്ക്ക് കഴിഞ്ഞിട്ടില്ല.









0 comments