Deshabhimani

അഞ്ചാം തവണയും 'ഐഡിയൽ'; സ്കൂൾ കായികമേളയിൽ കിരീടമുറപ്പിച്ച് കടകശ്ശേരി ഐഡിയൽ സ്കൂൾ

Ideal.jpg

ഐഡിയൽ സ്കൂളിലെ കായികതാരങ്ങൾ പരിശീലനത്തിനിടയിൽ

വെബ് ഡെസ്ക്

Published on Oct 30, 2026, 01:01 PM | 1 min read

കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച സ്കൂളിനുള്ള കിരീടമുറപ്പിച്ച് മലപ്പുറം കടകശ്ശേരി ഐഡിയൽ സ്കൂൾ. തുടർച്ചയായ അഞ്ചാം വർഷമാണ് ഐഡിയൽ മികച്ച സ്കൂളായി മാറുന്നത്. ട്രാക്കിലും ഫീൽഡിലും മികച്ച മുന്നേറ്റമാണ് ഐഡിയലിന്റെ കുട്ടികൾ കാഴ്ചവച്ചത്.


അത്ലറ്റിക്സിൽ ആകെയുള്ള 96 ഫൈനലുകളിൽ 67 എണ്ണം പൂർത്തിയാകുമ്പോൾ ഐഡിയൽ സ്കൂൾ നേടിയത് 63 പോയിന്റുകളാണ്. രണ്ടാം സ്ഥാനത്ത് 29 പോയിന്റുമായി വടവന്നൂർ വിഎംഎച്ച്എസ്എസും മൂന്നാം സ്ഥാനത്ത് 26 പോയിന്റുമായി ആലത്തിയൂർ കെഎംഎച്ച്എസ്എസുമാണ്.


വ്യക്തമായ ആധിപത്യമാണ് ഇത്തവണയും ഐഡിയൽ കാഴ്ചവയ്ക്കുന്നത്. രണ്ടു സ്കൂളുകൾക്കും വളരെ കുറച്ച് ഇവന്റുകൾ മാത്രമാണ് അവശേഷിക്കുന്നത്. അതുകൊണ്ടുതന്നെ വരും ദിവസങ്ങളിൽ ഈ പോയിന്റുനില മറികടക്കാൻ സാധിക്കില്ല.


75 - 80 വരെ പോയിന്റ് നില ഉയർത്താനാകും എന്ന ആത്മവിശ്വാസത്തിലാണ് ഐഡിയലിലെ വിദ്യാർത്ഥികളും പരിശീലകരും. ആദ്യത്തെ രണ്ടുദിവസങ്ങളിൽ പോയിന്റ് നില മാറിമറിഞ്ഞെങ്കിലും നാലാം ദിവസം വലിയ കുതിപ്പാണ് ഐഡിയലിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.


ഇന്നുമാത്രം 28 പോയിന്റുകളാണ് ഐഡിയൽ നേടിയത്. ചിട്ടയോടുകൂടിയുള്ള പരിശീലനവും പ്രകടനവും ഐഡിയൽ മത്സരത്തിലുടനീളം പാലിച്ചിരുന്നു. 150 പോയിന്റുമായി മലപ്പുറം ജില്ലയാണ് കായികമേളയിൽ ഒന്നാമത് നിൽക്കുന്നത്. 115 പോയിന്റുമായി പാലക്കാട് ജില്ലയാണ് രണ്ടാമത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home