വർക്കലയിൽ വറ്റ മീൻ കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം; 2 പേർ ഗുരുതരാവസ്ഥയിൽ

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: വർക്കലയിൽ വറ്റ മീൻ കഴിച്ച രണ്ടുപേരുടെ നില ഗുരുതരം. നിരവധി പേർ ആശുപത്രികളിൽ ചികിത്സ തേടി. ഭക്ഷ്യവിഷബാധയെ തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദേശത്തെ തുടർന്ന് മീനിന്റെ വിൽപന നിർത്തിവെച്ചു. കഴിഞ്ഞ രണ്ടുദിവസമായി തീരദേശ മേഖലയിൽ വറ്റ മത്സ്യത്തിന്റെ ചാകരയുണ്ടായിരുന്നു. തുടർന്ന് വിപണിയിൽ എത്തിയ മീൻ വാങ്ങി കഴിച്ചവർക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും, മറ്റെന്തെങ്കിലും അസുഖമുണ്ടെങ്കില്‍ അവരെയാണ് ഗുരുതരമായി ബാധിക്കുകയെന്നും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷാനി പറഞ്ഞു. മീൻ വാങ്ങുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നും ഭക്ഷ്യയോഗ്യമായ മത്സ്യങ്ങൾ മാത്രമേ വാങ്ങി ഉപയോഗിക്കാവൂ എന്നും കർശന ജാഗ്രത പുലർത്തണമെന്നും അധികൃതർ അറിയിച്ചു.









0 comments