Deshabhimani

കർണാടകയിൽ കുപ്പിവെള്ളത്തിലും തട്ടിപ്പ്; ഭക്ഷ്യസുരക്ഷ ലൈസൻസ് പരിശോധിക്കണമെന്ന് മുന്നറിയിപ്പ്

Karnataka bottle water
വെബ് ഡെസ്ക്

Published on Oct 30, 2026, 11:35 AM | 1 min read

മൈസൂരു : സംസ്ഥാന വ്യാപകമായി കുടിവെള്ള യൂണിറ്റുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പ്രത്യേക പരിശോധനയിൽ പലയിടങ്ങളിലും ശുചിത്വമില്ലാത്ത സാഹചര്യങ്ങളുണ്ടെന്ന് അധികൃതർ കണ്ടെത്തി. 45 കുടിവെള്ള യൂണിറ്റുകളിലാണ് പരാതികളെ തുർന്ന് മിന്നൽ പരിശോധന നടത്തിയത്. കൂടാതെ, ജീവനക്കാർക്ക് മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകളില്ലെന്നും തിരിച്ചറിഞ്ഞു. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) ലൈസൻസുകൾ ഇല്ലാത്ത സ്ഥാപനങ്ങളുമുണ്ട്. ലേബലിംഗിൽ ക്രമക്കേടുകൾ കണ്ടെത്തിയതായും, ബാക്ടീരിയ നിയന്ത്രണ സർട്ടിഫിക്കറ്റുകൾ ഹാജരാക്കുന്നതിൽ പരാജയപ്പെട്ടതായും അധികൃതർ വ്യക്തമാക്കി.


സർക്കാർ ഭക്ഷ്യ ലബോറട്ടറികളിലേക്ക് 32 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കൂടാതെ, നിയമലംഘനങ്ങൾക്ക് 24 യൂണിറ്റുകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. മൈസൂരുവിലെയും ദാവൻഗരെയിലെയും യൂണിറ്റുകളിൽ നിന്ന് തെറ്റായി ബ്രാൻഡിൽ പാക്ക് ചെയ്ത കുടിവെള്ളം പിടിച്ചെടുത്തു. വൃത്തിഹീനമായ സാഹചര്യങ്ങൾ കാരണം കോലാർ ജില്ലയിലെ മുൾബാഗലിലുള്ള ഒരു യൂണിറ്റ് അടച്ചുപൂട്ടി. കുപ്പിവെള്ളം വാങ്ങുന്നതിനുമുമ്പ് എഫ്എസ്എസ്എഐ ലൈസൻസ് നമ്പർ, ഐഎസ്ഐ മാർക്ക്, നിർമിച്ച തീയതി, സീലിന്റെ സമഗ്രത എന്നിവ പരിശോധിക്കണമെന്ന് ആ​രോ​ഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home