Deshabhimani

​ഗുരുതരാവസ്ഥയിൽ രോ​ഗി, ഉപരാഷ്ട്രപതി പോയിട്ടും കടത്തിവിട്ടില്ല; പൊലീസിനെതിരെ ആംബുലൻസ് ഡ്രൈവർ

Ambulance Driver

ഡ്രൈവർ ഷിഹാബ്

വെബ് ഡെസ്ക്

Published on Oct 30, 2026, 10:22 AM | 1 min read

കോഴിക്കോട്: കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിൽ വെച്ച് ആംബുലൻസ് തടഞ്ഞ സംഭവത്തിൽ കേസെടുത്ത പൊലീസ് നടപടിക്കെതിരെ ഡ്രൈവർ ഷിഹാബ്. ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണന്റെ വാഹനവ്യൂഹം പോയതിനു ശേഷമാണ് വണ്ടിയുമായി പോയതെന്ന് ഷിബാഹ് പറഞ്ഞു. ഉപരാഷ്ട്രപതിയുടെ സന്ദർശനം നടക്കുകയാണ്, പോകാൻ കഴിയില്ലെന്ന് പറഞ്ഞ് ആദ്യം വാഹനം തടഞ്ഞു. ​ഗുരുതരാവസ്ഥയിലുള്ള രോ​ഗിയാണ് ആംബുലൻസിലുള്ളതെന്ന് പറഞ്ഞിട്ടും പൊലീസ് കടത്തിവിട്ടില്ല. വിവിഐപി വാഹനവ്യൂഹം പോയിട്ടും തടഞ്ഞുനിർത്തിയ വാഹനങ്ങൾ പൊലീസ് കടത്തിവിടാന്‍ പൊലീസ് തയ്യാറായില്ലെന്ന് ഷിഹാബ് മാധ്യമങ്ങളോട് പറഞ്ഞു.


വാഹനം പോയതിനു ശേഷം കടന്നുപോകാൻ പലതവണ അനുമതി തേടിയപ്പോഴും യാതൊരു മറുപടിയും പൊലീസിന്റെ ഭാ​ഗത്തുനിന്നുമുണ്ടായില്ല. ഒടുവിൽ വാഹനത്തിലുണ്ടായിരുന്ന രോ​ഗിയുടെ അവസ്ഥ കണ്ട് കടന്നുപോവുകയായിരുന്നുവെന്നും ഷിബാഹ് കൂട്ടിച്ചേർത്തു. ഈ മാസം 16 നായിരുന്നു ഉപരാഷ്ട്രപതി വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനായി കോഴിക്കോടെത്തിയത്. തുടർന്ന് കോഴിക്കോട് തൊണ്ടയാ‌ട് ബൈപാസിൽവെച്ച് രോ​ഗിയുമായി എത്തിയ ആംബുലൻസ് തടയുകയായിരുന്നു.


ബൈക്ക് അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ രോ​ഗിയാണ് വാഹനത്തിലുണ്ടായിരുന്നത്. സംഭവത്തിൽ കഴിഞ്ഞ ദിവസം ഷിഹാബിനെതിരെ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തിരുന്നു. പൊലീസിന്റെ ജോലി തടസപ്പെടുത്തിയെന്നും വിവിഐപി സന്ദർശന സമയത്ത് പൊലീസ് പറഞ്ഞത് അനുസരിക്കാതെ വാഹനം എടുത്തുപോയി എന്നും ചൂണ്ടിക്കാണിച്ചാണ് ഡ്രൈവർ ഷിഹാബിനെതിരെ കേസെടുത്തത്. സംഭവത്തിൽ ഷിഹാബ് ആഭ്യമന്ത്രി രമേശ് ചെന്നിത്തലയ്ക്കും മുഖ്യമന്ത്രി വി ഡി സതീശനും പരാതി നൽകി. കേസ് റദ്ദാക്കണമെന്നാണ് ഷിഹാബിന്റെ ആവശ്യം. മുക്കം സ്വദേശിയായ ഷിഹാബ് മുൻ കാരശ്ശേരി പഞ്ചായത്ത് മെമ്പറാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home