Deshabhimani

കലിക്കറ്റിൽ സിൻഡിക്കറ്റിന്റെ 'വോട്ടുചോരി' ; യുഡിഎസ്എഫിനായി 600ഓളം വോട്ടുകൾ വെട്ടിമാറ്റി

Calicut University
വെബ് ഡെസ്ക്

Published on Oct 30, 2026, 09:41 AM | 1 min read

തേഞ്ഞിപ്പലം : കലിക്കറ്റ് സർവകലാശാല ക്യാമ്പസ് യൂണിയൻ തെരഞ്ഞെടുപ്പിൽ യുഡിഎസ്എഫിനായി യുഡിഎഫ് സിൻഡിക്കറ്റ്‌ നടത്തിയത് 'വോട്ടുചോരി'. സർവകലാശാല ക്യാമ്പസിലെ ഗവേഷകരുടെ 600ഓളം വോട്ടുകളാണ് സിൻഡിക്കറ്റ് തീരുമാനപ്രകാരം വെട്ടിമാറ്റിയത്.


കഴിഞ്ഞ കാലങ്ങളിലൊക്കെ ഡിപ്പാർട്ടുമെന്റൽ സ്റ്റുഡന്റ്സ് യൂണിയൻ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തവരാണ് ക്യാമ്പസിലെ ഗവേഷകർ. ഇത്തവണ യുഡിഎസ്എഫിന് യൂണിയൻ പിടിക്കാൻ വഴിയൊരുക്കുന്നതിനുള്ള രാഷ്ടീയ തീരുമാനത്തിന്റെ ഭാഗമായി ഗവേഷകരെ പുറത്താക്കി. കോളേജുകളിലെയും ഗവേഷകരെ ഉൾപ്പെടുത്തി ഇവർക്കായി യൂണിയൻ രൂപീകരിക്കുമെന്നാണ് പറയുന്നത്. ഇതിനായി ഷെഡ്യൂൾ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്.


നിലവിൽ അക്കാദമിക് കൗൺസിൽ തെരഞ്ഞെടുപ്പ് രീതിയിൽ നടത്താനാണ് തീരുമാനം. എന്നാൽ കലിക്കറ്റ് സർവകലാശാലക്കുകീഴിൽ എത്ര ഗവേഷകരുണ്ടെന്നുപോലും സർവകലാശാലക്ക് വ്യക്തതയില്ല. മാത്രമല്ല ഗവേഷകർക്ക് കലാമേളയുൾപ്പെടെ സംഘടിപ്പിക്കുന്നതിനും മറ്റും സാമ്പത്തികമായി സർവകലാശാലയുടെ പിന്തുണയുണ്ടാകുമോയെന്നും നിശ്ചയമില്ല. അതത് കോളേജ് യൂണിയനുകളിലും ഡിപ്പാർട്ട്മെന്റൽ സ്റ്റുഡന്റ്സ് യൂണിയനുകളിലും അംഗത്വമുണ്ടായിരുന്നപ്പോൾ താല്‍പ്പര്യമുള്ളവർക്ക് അതത് യൂണിയൻ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കഴിയുമായിരുന്നു. ഇനിയങ്ങോട്ട് ഗവേഷകർക്ക് ഇതിന് കഴിയാത്ത സാഹചര്യമാണ്. ഫലത്തിൽ 'വോട്ടുചോരി'യാണ് ഗവേഷക മേഖലയിൽ യുഡിഎഫ് സിൻഡിക്കറ്റ് നടത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home