Deshabhimani

ഗരീബ് രഥ് ഇനി സൂപ്പർ ഫാസ്റ്റല്ല; 10 ട്രെയിനുകളുടെ പദവി ഒഴിവാക്കി റെയിൽവേ

Garib rath.jpg
വെബ് ഡെസ്ക്

Published on Oct 30, 2026, 09:39 AM | 1 min read

ന്യൂഡൽഹി: ഗരീബ് രഥ് ഉൾപ്പടെ പത്തോളം ട്രെയിനുകളുടെ സൂപ്പർ ഫാസ്റ്റ് പദവി ഒഴിവാക്കി റെയിൽവേ. കൂടുതലാളുകൾ സഞ്ചരിക്കുന്ന ജനപ്രിയ ട്രെയിനുകളിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. 2027 ജനുവരി ഒന്നുമുതൽ മാറ്റം പ്രാബല്യത്തിൽ വരും.


എൽടിടി – തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് (കൊച്ചുവേളി എക്സ്പ്രസ്), മഹാനഗരി എക്സ്പ്രസ് (സിഎംഎസ്ടി – ബനാറസ്), പ്രഗതി എക്സ്പ്രസ് (സിഎംഎസ്ടി – പൂനെ), ജനശതാബ്ദി എക്സ്പ്രസ് (സിഎംഎസ്ടി – ഹിംഗോളി), തുളസി എക്സ്പ്രസ് (എൽടിടി – അയോധ്യ കാന്റ്), എൽടിടി – കർമാലി എസി എക്സ്പ്രസ്, പൂനെ – കാസിപെട്ട് എക്സ്പ്രസ് എന്നിവർക്ക് പുറമെ പശ്ചിമ ബംഗാളിലെ ഹൗറയിൽ നിന്ന് സർവീസ് നടത്തുന്ന ഹിംഗിരി എക്സ്പ്രസ്, നേതാജി എക്സ്പ്രസ്, വിഭൂതി എക്സ്പ്രസ്, ഉപാസന എക്സ്പ്രസ്, കുംഭ് എക്സ്പ്രസ് എന്നീ ട്രെയിനുകളുടെയും സൂപ്പർഫാസ്റ്റ് പദവി റെയിൽവേ ഒഴിവാക്കിയിട്ടുണ്ട്.


സൂപ്പർ ഫാസ്റ്റ് പദവി നിലനിൽക്കുന്ന ട്രെയിനുകളുടെ ജനറൽ ടിക്കറ്റിനുപോലും ഭീമമായ തുകയാണ് ഈടാക്കുന്നത്. ചെറിയ ദൂരത്തിൽ സഞ്ചരിക്കുമ്പോൾ പോലും എക്സ്പ്രസ്സ് ട്രെയിനുകൾക്ക് നൽകുന്നതിലും പലമടങ്ങ് കൂടുതൽ ടിക്കറ്റ് നിരക്ക് നൽകണം. സൂപ്പർ ഫാസ്റ്റ് പദവി ഒഴിവാക്കുന്നതിലൂടെ എക്സ്പ്രസ്സ് ട്രെയിനിന്റെ ടിക്കറ്റ് നിരക്കിൽ ഈ ട്രെയിനുകളിലും യാത്രചെയ്യാനാകും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home