Deshabhimani

ചേരാനല്ലൂർ വാഹനക്കുരുതി; പ്രതിയായ ജഡ്ജിയുടെ മകന്റെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

Cheranalloor Accident jayabalakrishnan Benz car
വെബ് ഡെസ്ക്

Published on Oct 30, 2026, 07:46 AM | 1 min read

കൊച്ചി : ചേരാനല്ലൂര്‍ വാഹനാപകടത്തിൽ പ്രതിയായ പതിനേഴുകാരന്‍റെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. എറണാകുളത്തെ കുട്ടികളുടെയും സ്ത്രീകളുടേയും കേസുകൾ പരിഗണിക്കുന്ന അഡിഷണൽ സെഷൻസ് കോടതിയാണ് അപേക്ഷ വീണ്ടും പരിഗണിക്കുന്നത്. ഹര്‍ജിയിൽ പ്രതിയായ പതിനേഴുകാരന്‍റെ കുടുംബത്തോട് മറുപടി നൽകാൻ കോടതി നിർദേശം നൽകിയിരുന്നു.


ഇതോടൊപ്പം പ്രോസിക്യൂഷന്റെയും മരിച്ച ജയബാലകൃഷ്‌ണന്റെ കുടുംബത്തിന്റെയും ഹർജികൾ ഇന്ന് പരിഗണിക്കും. കേസിൽ കക്ഷി ചേരാൻ ജയബാലകൃഷ്ണന്‍റെ കുടുംബം നൽകിയ അപേക്ഷ കോടതി സ്വീകരിച്ചിരുന്നു. പ്രതി അമിത വേഗത്തിൽ കാറോടിക്കുന്ന 3 ദൃശ്യങ്ങൾ കിട്ടിയിരുന്നു. മണിക്കൂറിൽ 104 കി.മീ വേഗത്തിൽ വരെ വണ്ടി ഓടിച്ചിട്ടുണ്ട്. പതിനേഴുകാരനിൽ നിന്ന് വിവരങ്ങൾ തേടണമെന്നും, എങ്ങനെ വാഹനം ഓടിക്കാൻ പഠിച്ചു എന്നറിയണമെന്നും പൊലീസ് കോടതിയിൽ പറഞ്ഞിരുന്നു.


പരസ്യമായി നിയമലംഘനം നടത്തി വാഹനമോടിക്കുന്ന നിരവധി ദൃശ്യങ്ങള്‍ പ്രതിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലുണ്ട്‌. നിയമലംഘനമാണെന്ന് അറിഞ്ഞിട്ടും ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സമൂഹമാധ്യമത്തിൽ പങ്കുവച്ചെന്നും വാദിച്ചു. പ്രതിയെ മജിസ്‌ട്രേട്ടിനുമുന്നില്‍ ഹാജരാക്കിയത് വാർത്തകൾ വന്നശേഷമാണ്‌. ഇത് സമൂഹത്തിന് നല്‍കുന്ന സന്ദേശം എന്താണെന്നും പ്രോസിക്യൂഷൻ ചോദിച്ചു. പ്രതിയുടെ കുടുംബത്തിന് കോടതി നോട്ടീസ് അയച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home