Deshabhimani

ഊർജ, വ്യവസായ മേഖല; സഹകരണം ശക്തമാക്കാൻ സൗദിയും കുവൈത്തും

Saudi Kuwait.jpg
വെബ് ഡെസ്ക്

Published on Oct 30, 2026, 07:40 AM | 1 min read

റിയാദ്: ഊർജ, വ്യവസായ, ധാതുവിഭവ മേഖലകളിൽ സഹകരണം ശക്തമാക്കാൻ സൗദി അറേബ്യയും കുവൈത്തും ചർച്ച നടത്തി. സൗദി ഊർജ, വ്യവസായ, ധാതുവിഭവ മന്ത്രി അമീർ അബ-്‌ദൽ അസീസ് ബിൻ സൽമാനും കുവൈത്ത് വിദേശകാര്യ മന്ത്രി ഷെയ്ഖ് ജറാഹ് ജാബർ അൽ അഹമ്മദ് അൽ സബാഹും റിയാദിൽ നടത്തിയ കൂടിക്കാഴ-്‌ചയിലാണ് ഇക്കാര്യം ചർച്ചയായത്.


​ഊർജസുരക്ഷ ശക്തിപ്പെടുത്തുന്നതിനും ഊർജവിതരണത്തിലെ സ്ഥിരത ഉറപ്പാക്കുന്നതിനുമുള്ള സംയുക്ത പ്രവർത്തനങ്ങളും ഇരുവരും വിലയിരുത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും സഹകരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള സാധ്യതകളും ചർച്ച ചെയ-്‌തു.


​മേഖലയിലെ പുതിയ സംഭവവികാസങ്ങളും പരസ-്‌പര താൽപര്യമുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും കൂടിക്കാഴ-്‌ചയിൽ ചർച്ചയായതായി സൗദി ഗസറ്റ് റിപ്പോർട്ട് ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home