Deshabhimani

print edition ജില്ലാ കായികമേള: സബ്‌ ജൂനിയർ ഹൈജമ്പിൽസുഹൃത്തുക്കൾക്ക് സ്വർണവും വെള്ളിയും

kayika

പി അഭിഷേക്, ജെറി ബിനു സാമുവൽ

വെബ് ഡെസ്ക്

Published on Oct 18, 2026, 01:56 AM | 1 min read

തിരുവനതപുരം : ഒരുമിച്ചിരുന്ന് പഠനം, കളിക്കളത്തിൽ ഒരുമിച്ച്‌ പരിശീലനവും. റവന്യു ജില്ലാ സ്കൂൾ കായികമേളയിൽ ഹൈജന്പിൽ സ്വർണവും വെള്ളിയും സ്വന്തമാക്കി രണ്ട് സുഹൃത്തുക്കൾ. ജിവി രാജാ സ്പോർട്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥികളായ ജെറി ബിനു സാമുവലും പി അഭിഷേകുമാണ് ഒരേ ക്ലാസിൽനിന്നെത്തി മെഡൽ ജേതാക്കളായത്‌.


​പത്തനംതിട്ട പന്തളം സ്വദേശിയായ ജെറി ബിനു സാമുവലും തിരുവനന്തപുരം അരിമാനൂർ സ്വദേശിയായ പി അഭിഷേകും സബ് ജൂനിയർ ആൺകുട്ടികളുടെ ഹൈജമ്പ് മത്സരത്തിലാണ് മെഡൽ നേട്ടം കൈവരിച്ചത്. ജെറി ബിനു സാമുവൽ 1.55 മീറ്റർ ചാടി സ്വർണമെഡൽ നേടിയപ്പോൾ അഭിഷേക്‌ 1.55 മീറ്റർ ചാടി വെള്ളി മെഡൽ സ്വന്തമാക്കി. ഒരാളുടെ മുന്നേറ്റം മറ്റൊരാൾക്ക് പ്രചോദനമാകുമ്പോൾ മത്സരം പരസ്പര പിന്തുണയുടെ വേദിയായി മാറി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home