Deshabhimani

ജലോത്സവം 2026 ആദ്യസംഭാവന ഏറ്റുവാങ്ങി

jalolsavam

കൊട്ടുവള്ളിക്കാട് മുസിരിസ് കായലിൽ നടക്കുന്ന ജലോത്സവം 2026ന്റെ ആദ്യസംഭാവന ചെട്ടിക്കാട് സെന്റ് ആന്റണീസ് തീർഥാടനകേന്ദ്രം റെക്ടർ ഡോ. ബെന്നി വാഴക്കൂട്ടത്തിലിൽനിന്ന്‌ സംഘാടക സമിതി ഭാരവാഹികൾ ഏറ്റുവാങ്ങുന്നു

വെബ് ഡെസ്ക്

Published on Oct 18, 2026, 02:27 AM | 1 min read

മൂത്തകുന്നം


വടക്കേക്കര പഞ്ചായത്തും മൂത്തകുന്നം വിഘ്‌നേശ്വര ബോട്ട് ക്ലബ്ബും സംയുക്തമായി നവോത്ഥാന ട്രോഫിക്കുവേണ്ടി കൊട്ടുവള്ളിക്കാട് മുസിരിസ് കായലിൽ സംഘടിപ്പിക്കുന്ന "ജലോത്സവം 2026’ന്റെ ആദ്യസംഭാവന തീർഥാടനകേന്ദ്രം റെക്ടർ ഡോ. ബെന്നി വാഴക്കൂട്ടത്തിലിൽനിന്ന് സംഘാടകസമിതി ചെയർമാനും പഞ്ചായത്ത് പ്രസിഡന്റുമായ കെ എസ് സനീഷ്, ജനറൽ കൺവീനർ ടി എസ് ശിവാനന്ദൻ എന്നിവർചേർന്ന് ആദ്യസംഭാവന ഏറ്റുവാങ്ങി.

പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ കെ ബി ബിൻഷാദ്, ചെട്ടിക്കാട് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ എസ് ഹരിദാസ്, ക്ലബ് പ്രസിഡന്റ് പി ജെ ജയഘോഷ്, സെക്രട്ടറി പി എ അജീഷ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home