Deshabhimani

ജോൺ ബ്രിട്ടാസ്‌ എംപിക്ക്‌ സ്വീകരണം

ഡൽഹി സമരത്തിന് നേതൃത്വം കൊടുത്ത ജോൺ ബ്രിട്ടാസ് എംപിക്ക് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നൽകിയ സ്വീകരണം
വെബ് ഡെസ്ക്

Published on Oct 18, 2026, 03:00 AM | 1 min read

മട്ടന്നൂർ ​മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ ജോൺ ബ്രിട്ടാസ് എംപിക്ക് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉജ്വല സ്വീകരണം നൽകി. ശനി പകൽ നാലോടെയാണ് ജോൺ ബ്രിട്ടാസ് കണ്ണൂരിൽ വിമാനമിറങ്ങിയത്. സിപിഐ എം ജില്ലാ സെകട്ടറിയറ്റംഗം പി പുരുഷോത്തമൻ, മട്ടന്നൂർ ഏരിയാ സെക്രട്ടറി എം രതീഷ്, തലശേരി ഏരിയാ സെക്രട്ടറി സി കെ രമേശൻ, കെ സി മനോജ്, സി സജീവൻ, മുഹമ്മദ് സിറാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. ​​ഡൽഹി സമരത്തിന് നേതൃത്വം കൊടുത്ത ജോൺ ബ്രിട്ടാസ് എംപിക്ക് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നൽകിയ സ്വീകരണം



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home