Deshabhimani

അറിയാം കാണാം 
കിഫ്‌ബി നേട്ടങ്ങൾ

medical college

കോട്ടയം മെഡിക്കൽ കോളേജിലെ സർജിക്കൽ ബ്ലോക്ക്

avatar
സ്വന്തം ലേഖകൻ

Published on Oct 18, 2026, 02:37 AM | 1 min read

കോട്ടയം

യുഡിഎഫ്‌ സർക്കാർ ഇല്ലാതാക്കാൻ നോക്കുന്ന കിഫ്‌ബിയിലൂടെ ജില്ലയിൽ നടപ്പാക്കിയത്‌ ചരിത്രപരമായ വികസനപ്രവർത്തനങ്ങൾ. കുടിവെള്ളം, റോഡ്‌, സ്‌കൂൾ, ആശുപത്രി കെട്ടിടങ്ങൾ തുടങ്ങി എല്ലാ മേഖലയിലും കിഫ്‌ബിയുടെ കയ്യൊപ്പ്‌ കാണാം. കിഫ്‌ബിയിൽ 231 കോടി ചെലവഴിച്ചാണ്‌ കേരളത്തിലെ ആദ്യ 400 കെവി ഗ്യാസ്‌ ഇൻസുലേറ്റഡ്‌ സബ്‌സ്‌റ്റേഷൻ കുറവിലങ്ങാട്‌ പൂർത്തീകരിച്ചത്‌. എംജി യൂണിവേഴ്സിറ്റിയുടെ പശ്ചാത്തല വികസനം, ലാബ്, സ്പോർട്സ് കോംപ്ലക്‌സ്‌ തുടങ്ങി 500 കോടിയോളം രൂപയുടെ പദ്ധതികൾ നടപ്പാക്കി. ശബരിമല ഇടത്താവളങ്ങളുടെ വികസനവും നടപ്പാക്കി. എരുമേലി, നിലയ്‌ക്കൽ, ചെങ്ങന്നൂർ, കഴക്കൂട്ടം, ആറ്റിങ്ങൽ ഇടത്താവളങ്ങൾക്കായി 146 കോടി ചെലവഴിച്ചു. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ സർജിക്കൽ ബ്ലോക്കിന്‌ പുറമെ കാത്ത്‌ ലാബ്‌, സിടി സ്‌കാൻ, സ്‌കിൻ ബാങ്ക്‌, നവജാത ശിശുപരിചരണ യൂണിറ്റ്‌ തുടങ്ങിയ സ‍ൗകര്യങ്ങളൊരുക്കി. നാഗമ്പടം സ്‌റ്റേഡിയം, എംജി സർവകലാശാല തുടർവികസനം, അക്ഷരം മ്യൂസിയം അടുത്തഘട്ടം നിർമാണം എന്നിവയെല്ലാം ആശങ്കയിലാണ്‌. ചങ്ങനാശേരി ഗവ. ആശുപത്രിയിൽ 80 കോടി മുടക്കി അഞ്ചുനില കെട്ടിടത്തിന്റെ നിർമാണം തുടങ്ങി. ചങ്ങനാശേരി ഫ്ലൈഓവറിന്‌ 86 കോടിയും കുടിവെള്ള പദ്ധതിക്ക്‌ 57 കോടിയും അനുവദിച്ചിരുന്നു. ഏറ്റുമാനൂർ റിങ്‌ റോഡ്‌ കിഫ്‌ബിയിൽ ഉൾപ്പെടുത്തിയിരുന്നു. വൈക്കം – വെച്ചൂർ റോഡിന്‌ 253 കോടി രൂപയാണ്‌ അനുവദിച്ചത്‌. വൈക്കത്ത്‌ തിയേറ്റർ കോംപ്ലക്‌സിന്‌ 22 കോടിയും അനുവദിച്ചിരുന്നു. ഇ‍ൗ പദ്ധതികളുടെ ഭാവി എന്താകുമെന്ന ആശങ്കയാണ്‌ നാടാകെ പടരുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home