കനിപ്പന്തൽ തുടങ്ങി

വൈപ്പിൻ
പള്ളിപ്പുറം സെന്റ് മേരീസ് ഹൈസ്കൂളിലെ കാർഷികക്ലബ് അംഗങ്ങൾ ആരംഭിക്കുന്ന കനിപ്പന്തൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എ എസ് ഷൈനമോൾ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ സേവ്യർ പുതുശേരി അധ്യക്ഷനായി. കാർഷിക ക്ലബ് കോ-–ഓർഡിനേറ്റർമാരായ നിമ്മി ജോയ്, പി എ ഫസീല എന്നിവർ സംസാരിച്ചു.
ഫലവൃക്ഷത്തൈ നട്ടുപരിപാലിക്കുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കാൻ കൃഷിവകുപ്പിന്റെ സഹകരണത്തോടെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന പദ്ധതിയാണ് കനിപ്പന്തൽ. മികച്ച വിളവ് നൽകുന്ന വിവിധതരത്തിലുള്ള ഫലവൃക്ഷത്തൈകൾ വിദ്യാലയപരിസരത്ത് വിദ്യാർഥികൾ നട്ട് പരിപാലിക്കുന്ന പദ്ധതിയാണിത്. മാവ്, റമ്പൂട്ടാൻ, മാങ്കോസ്റ്റീൻ, പ്ലാവ്, ചെറി, ഞാവൽ, പേര തുടങ്ങിയ വൃക്ഷത്തൈകളാണ് നട്ടിട്ടുള്ളത്.









0 comments