Deshabhimani

യുസി കോളേജിൽ എംസിഎ വിഭാഗം രജതജൂബിലി തുടങ്ങി

uc
വെബ് ഡെസ്ക്

Published on Oct 18, 2026, 02:37 AM | 1 min read

ആലുവ


ആലുവ യുസി കോളേജ് എംസിഎ വിഭാഗത്തിന്റെ രജതജൂബിലി ആഘോഷവും പൂർവവിദ്യാർഥിസംഗമവും കൊച്ചി ഐബിഎം കൺസൾട്ടിങ് ലൊക്കേഷൻ ലീഡർ ബേബി വർഗീസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. മിനി ആലീസ് അധ്യക്ഷയായി.


മാനേജർ ഡോ. കെ പി ഔസേപ്പ്, സെൽഫ് ഫിനാൻസ് ഡയറക്ടർ ഡോ. ഷിനിൽ സെബാസ്റ്റ്യൻ, വകുപ്പ് അധ്യക്ഷ ലീ ജൂലിയറ്റ് ജോർജ്, ഡോ. പി ബി ദിവ്യ, വിശാഖ് വിജയകുമാർ എന്നിവർ സംസാരിച്ചു. സെമിനാറുകൾ, ശിൽപ്പശാലകൾ, പ്രദർശനങ്ങൾ, ഐഡിയത്തൺ എന്നിങ്ങനെ ഒരുവർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളാണ് രജതജൂബിലി വർഷത്തിൽ സംഘടിപ്പിക്കുന്നത്. പൂർവവിദ്യാർഥിസംഗമത്തിൽ 150 പൂർവവിദ്യാർഥികളും അധ്യാപകരും പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home