Deshabhimani

കോട്ടുവള്ളി പഞ്ചായത്തിൽ ചട്ടലംഘനം

പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് എൽഡിഎഫ് പ്രതിഷേധം

Violation of rules in Kottuvally Panchayat

എൽഡിഎഫ് അംഗങ്ങൾ കോട്ടുവള്ളി പഞ്ചായത്തിനുമുന്നിൽ 
പ്രതിഷേധിക്കുന്നു

വെബ് ഡെസ്ക്

Published on Oct 18, 2026, 02:20 AM | 1 min read

പറവൂർ


ചട്ടലംഘനം നടത്തിയ കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡന്റ്‌ പ്രഷീല ബെന്നി രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ്‌ പ്രതിഷേധം. കഴിഞ്ഞ എട്ടിന് ചേർന്ന പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽനിന്ന്‌ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷയുമായുള്ള പിണക്കത്തെ തുടർന്ന്‌ പ്രസിഡന്റ്‌ ഇറങ്ങിപ്പോയിരുന്നു.


ഇത്‌ സത്യപ്രതിജ്ഞാ ലംഘനമാണെന്നും ഇറങ്ങിപ്പോക്കിന്റെ കാരണം വ്യക്തമാക്കണമെന്നും എൽഡിഎഫ് അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു. വ്യക്തമായ മറുപടി ലഭിക്കാതെ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ യോഗം ചേരാനാകില്ലെന്ന്‌ എൽഡിഎഫ് നിലപാടെടുത്തതോടെ വെള്ളിയാഴ്‌ച കമ്മിറ്റി കൂടാതെ പിരിഞ്ഞു.


ശനിയാഴ്‌ച ചേർന്ന പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ വെള്ളിയാഴ്‌ച കമ്മിറ്റി ചേരാതിരുന്നതിന്റെ കാരണം എങ്ങനെയാണ്‌ മിനിട്‌സിൽ രേഖപ്പെടുത്തിയതെന്ന്‌ അറിയണമെന്ന്‌ എൽഡിഎഫ്‌ ആവശ്യപ്പെട്ടു. എന്നാൽ, മിനിട്‌സ്‌ വായിക്കാൻ പ്രസിഡന്റും ഭരണപക്ഷവും തയ്യാറായില്ല.

യോഗം ബഹിഷ്‌കരിച്ച എൽഡിഎഫ് അംഗങ്ങൾ പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിച്ചു. കമ്മിറ്റി യോഗത്തിൽനിന്ന് ഇറങ്ങിപ്പോയ എൽഡിഎഫ് അംഗങ്ങൾ പഞ്ചായത്തിനുമുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സിപിഐ എം ഏരിയ കമ്മിറ്റിയംഗം

പി കെ സോമൻ, ലോക്കൽ സെക്രട്ടറിമാരായ എ ജി മുരളി, കെ എസ് ഷാജി, പാർലമെന്ററി പാർടി നേതാവ്‌ കെ കെ സതീശൻ, എൻ എസ് മനോജ്, രമാ ശിവശങ്കരൻ, കെ വി രവീന്ദ്രൻ, കെ എം ജോർജ്, എ വി പത്മൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home