നാടിന് നൊമ്പരമായി യുവ സംവിധായകൻ ബെൽരാജ്
സന്തോഷത്തിന് മീതെ കണ്ണീർ തിരശ്ശീല

ബെൽരാജ് സിനിമ ചിത്രീകരണത്തിനിടയില്
ടി എസ് സുജേഷ്
Published on Oct 18, 2026, 02:46 AM | 1 min read
വാഴൂർ
വെള്ളാവൂര് എന്ന കൊച്ചുഗ്രാമത്തിൽനിന്ന് സിനിമയുടെ അഭ്രപാളിയിലേക്ക് ചേക്കേറാൻ കുതിച്ചതാണ് മൂങ്ങാനി കളരിക്കൽ ബെൽരാജ് എന്ന യുവ സംവിധായകൻ. സ്ക്രീനില് ബെൽരാജിന്റെ പേര് കണ്ടതിന്റെ അഭിമാനത്തിലായിരുന്നു കുടുംബവും സുഹൃത്തുക്കളും. ബെൽരാജ് സ്വതന്ത്ര സംവിധാനത്തിലൊരുക്കിയ വെബ് സീരീസ് "കാപ്പി സ്ക്വാഡി'ന്റെ റിലീസിന്റെ പിറ്റേന്നാണ് മരണം വില്ലനായത്. റിലീസിന്റെ അഘോഷനിമിഷങ്ങൾ ഞെട്ടലിനും നൊമ്പരത്തിനും വഴിമാറി. നാട്ടിലെ സാമൂഹ്യ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്നു ബെൽരാജും കുടുംബവും. പൊതുപ്രവർത്തകന് കൂടിയായ അച്ഛൻ ജി സുരേഷിനൊപ്പം കൈപിടിച്ച് വേദികളിലെത്തി തുടങ്ങി. പിന്നീട് നാട്ടുകാര്ക്കും പ്രിയപ്പെട്ടവനായി. ആറുവർഷം നീണ്ട പ്രണയത്തിനൊടുവിൽ കഴിഞ്ഞ മാസമാണ് വിവാഹിതനായത്. നിഴൽ , മധുര’, ഡാകിനി തുടങ്ങിയ സിനിമകളിൽ അസിസ്റ്റന്റ് ഡയറക്ടറായും അസോസിയേറ്റ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. കഥയും കഥാപാത്രങ്ങളെയും ബാക്കിയാക്കി ബെൽരാജിന്റെ വിടവാങ്ങൽ നാടിനെ ദുഖത്തിലാഴ്ത്തി.









0 comments