ad
Deshabhimani

print edition ചെസ് ലോകകപ്പ് ; സിൻഡറോവ് ചാമ്പ്യൻ

javokhir sindarov Chess World Cup
വെബ് ഡെസ്ക്

Published on Nov 27, 2025, 04:45 AM | 1 min read


പനജി

ഉസ്‌ബെകിസ്ഥാന്റെ 19 വയസ്സുള്ള ഗ്രാൻഡ്‌മാസ്‌റ്റർ ജാവോഖിർ സിൻഡറോവ്‌ ചെസ്‌ ലോകകപ്പ്‌ സ്വന്തമാക്കി. ഇ‍ൗ നേട്ടം കൈവരിക്കുന്ന പ്രായം കുറഞ്ഞ താരമാണ്‌. ടൈബ്രേക്കറിലേക്ക്‌ നീണ്ട ഫൈനലിൽ ചൈനീസ്‌ താരം വെയ്‌ യിയെ കീഴടക്കി(2.5–1.5). ഫൈനലിലെ രണ്ട്‌ കളിയും സമനിലയിൽ അവസാനിച്ചതിനെ തുടർന്നായിരുന്നു റാപ്പിഡ്‌ ടൈബ്രേക്കർ. അതിൽ ആദ്യ കളി സമനിലയായി. രണ്ടാമത്തെ മത്സരം ജയിച്ചാണ്‌ സിൻഡറോവ്‌ ജേതാവായത്‌.


റഷ്യയുടെ ആന്ദ്രേ എസിപെങ്കോവിനാണ്‌ മൂന്നാംസ്ഥാനം. ആദ്യ മൂന്ന്‌ സ്ഥാനക്കാർ അടുത്തവർഷം നടക്കുന്ന കാൻഡിഡേറ്റ്‌സ്‌ ടൂർണമെന്റിൽ കളിക്കാൻ അർഹത നേടി. ലോക ചാമ്പ്യൻ ഇന്ത്യയുടെ ഡി ഗുകേഷിനെ നേരിടാനുള്ള എതിരാളിയെ കണ്ടെത്തുന്ന ടൂർണമെന്റാണിത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home