ജാവലിൻത്രോ ചാമ്പ്യൻ നീരജും കോച്ചും പിരിഞ്ഞു

ന്യൂഡൽഹി: ഇന്ത്യയുടെ ജാവലിൻത്രോ ചാമ്പ്യൻ നീരജ് ചോപ്രയും വിഖ്യാത പരിശീലകൻ യാൻ സെലസ്‌നിയും വേർപിരിഞ്ഞു. ഒരു സീസൺ മാത്രം ഒരുമിച്ചശേഷം പിരിയാനുള്ള കാരണം വ്യക്തമല്ല. 2024 അവസാനമാണ് സെലസ്‌നി ചുമതലയേറ്റത്. അദ്ദേഹത്തിനുകീഴിലാണ് നീരജ് ആദ്യമായി 90 മീറ്റർ മറികടന്നത്.
2025 ദോഹ ഡയമണ്ട് ലീഗിൽ എറിഞ്ഞ ദൂരം 90.23 മീറ്ററാണ്. സെലസ്‌നിയുടെ കീഴിൽ നേട്ടമുണ്ടാക്കാൻ സാധിച്ചെന്ന് നീരജ് പറഞ്ഞു. ‘ഏറിലും സാങ്കേതിക മികവിലും നല്ല മാറ്റം ഉണ്ടാക്കാനായി. ആദ്യമായി 90 മീറ്റർ മറികടക്കാനായതും ഇൗ കോച്ചിന്റെ കീഴിലാണ്. അടുത്തവർഷം നടക്കുന്ന ലോക ചാമ്പ്യൻഷിപ്പാണ് പ്രധാന ലക്ഷ്യം. 2028ൽ ഒളിന്പിക്‌സുണ്ട്’–നീരജ് പറഞ്ഞു. നീരജിനെപേപാലുള്ള അത്‌ലീറ്റിനെ പരിശീലിപ്പിക്കാനായത് വലിയ അനുഭവമാണെന്ന് സെലസ്‌നി പറഞ്ഞു. ഒരു വർഷത്തിനുള്ളിൽ നല്ല മാറ്റമുണ്ടായി. ഇനിയും കണ്ടുമുട്ടാമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.
ലോക റെക്കോഡുകാരനയ സെലസ്‌നി മൂന്ന് തവണവീതം ഒളിമ്പിക്, ലോക കിരീടങ്ങൾ നേടി. പുതിയ കോച്ചിന്റെ കാര്യത്തിൽ തീരുമാനമായില്ല.










0 comments