ad
Deshabhimani

print edition പരാതിക്കാരന്‌ വധഭീഷണി

Saneesh Kumar
വെബ് ഡെസ്ക്

Published on Sep 05, 2026, 01:30 AM | 1 min read

തൃശൂർ: കൈക്കൂലി ആവശ്യപ്പെട്ട കോൺഗ്രസ്‌ എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ വിജിലൻസിന് പരാതി നൽകിയയാൾക്ക്‌ വധഭീഷണി. കോൺഗ്രസ് പ്രവർത്തകൻ തൃശൂർ താണിക്കുടം സ്വദേശി ഒറയാംപുറത്ത് വീട്ടിൽ ദേവേന്ദ്രനെതിരെയാണ്‌ ഭീഷണി. ദേവേന്ദ്രന്റെ സുഹൃത്ത്‌ താണിക്കുടം കള്ളായി സ്വദേശി വടാശേരി പ്രതാപന്റെ മൊബൈൽ ഫോണിൽ വിളിച്ചാണ്‌ കൊടകര ഭാഗത്തെ കൊലക്കേസ്‌ പ്രതികൾ വധഭീഷണി മുഴക്കിയത്. ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിന്റെ ആവശ്യപ്രകാരമാണിതെന്നും ഭീഷണിപ്പെടുത്തിയവർ പറഞ്ഞു. ജീവന്‌ സംരക്ഷണം നൽകണമെന്നും ഭീഷണിപ്പെടുത്തിയവർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട്‌ ദേവേന്ദ്രൻ പേരാമംഗലം പൊലീസിൽ പരാതി നൽകി.


ദേവേന്ദ്രന്റെ അമ്മയുടെ പേരിലുള്ള ഭൂമിക്ക് പട്ടയം കിട്ടാൻ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിൽ സനീഷ് കുമാർ എംഎൽഎ, കെപിസിസി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്‌, ആറ്‌ റവന്യൂ ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ എട്ടുപേർക്കെതിരെ കേസെടുക്കാൻ തൃശൂർ വിജിലൻസ് കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home