ad
Deshabhimani

യുഡിഎഫ്‌ സർക്കാർ സംഘപരിവാറിനെ സഹായിക്കുന്നു : ടി പി

CITU State President T.P. Ramakrishnan stated that the UDF administration is extending support to the Modi government.

സിഐടിയു ജില്ലാ സമ്മേളനം കൊയിലാണ്ടിയിൽ സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 05, 2026, 02:07 AM | 1 min read

കൊയിലാണ്ടി (കെ വി രാഘവൻ നഗർ)

കോർപറേറ്റുകളുടെ പിണിയാളുകളായി മാറിയ മോദി സർക്കാരിന്‌ പിന്തുണ നൽകുന്നതാണ്‌ യുഡിഎഫിന്റെ ഭരണമെന്ന്‌ സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ടി പി രാമകൃഷ്ണൻ. സിഐടിയു ജില്ലാ സമ്മേളന പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘപരിവാറിനെ സഹായിക്കുന്ന രീതിയിലാണ്‌ കേരളത്തിലെ യുഡിഎഫ്‌ ഭരണം മുന്നോട്ട്‌ പോകുന്നത്‌. മുഖ്യമന്ത്രി വി ഡി സതീശന്റെ മംഗളൂരു യാത്ര, വന്ദേമാതരം മുഴുവനായി ആലപിക്കൽ, ലേബർ കോഡ്‌ നടപ്പാക്കാൻ മുന്നിട്ടിറങ്ങൽ തുടങ്ങി ഒട്ടേറെക്കാര്യങ്ങളിൽ ബിജെപി അനുകൂല നിലപാടാണ്‌ യുഡിഎഫ്‌ സർക്കാരിന്റേത്‌. ഏത്‌ കാര്യത്തിലും നുണ പറയുന്നയാളായി മുഖ്യമന്ത്രി മാറി. കേരളത്തിലെ തൊഴിലാളികൾക്കും ജനങ്ങൾക്കുമായി പിണറായി സർക്കാർ നടപ്പാക്കിയ ഒട്ടേറെ ആനുകൂല്യങ്ങൾ ഈ സർക്കാർ വെട്ടിക്കുറച്ചു. ആശാ വർക്കർമാർ, കരാർ തൊഴിലാളികൾ തുടങ്ങിയവരെയെല്ലാം ചട്ടവിരുദ്ധമായി പിരിച്ചുവിടുകയാണ്‌. ലേബർ കോഡ്‌ നടപ്പാക്കുന്നതിലൂടെ തൊഴിലാളിയുടെ ജോലി സ്ഥിരത കേന്ദ്രസർക്കാർ ഇല്ലാതാക്കുകയാണ്‌. പൊതുമേഖലയുടെ സ്വകാര്യവൽക്കരണവും ഓഹരി വിറ്റഴിക്കലും വഴി കോർപറേറ്റുകളെ പ്രോത്സാഹിപ്പിക്കുകയാണ്. തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരായി ഡിസംബറിൽ ഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭം വൻ വിജയമാക്കണമെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home