ad
Deshabhimani

വീടിന്റെ മുറ്റത്ത്‌ ശ‍ുചിമുറി
മാലിന്യം തള്ളിയതായി പരാതി

Toilet waste

ടി എൻ വേണുഗോപാലന്റെ വീട്ടുമുറ്റത്ത് ശുചിമുറി മാലിന്യം 
തള്ളിയനിലയിൽ

വെബ് ഡെസ്ക്

Published on Sep 05, 2026, 02:39 AM | 1 min read

പള്ളുരുത്തി


പള്ളുരുത്തിയിൽ റോഡരികിലുള്ള വീടിന്റെ മുറ്റത്തേക്ക് ശുചിമുറി മാലിന്യം തള്ളി. പള്ളരുത്തി 40 അടി റോഡിനുസമീപം താമസിക്കുന്ന നടരാജ് ഭവനിൽ ടി എൻ വേണുഗോപാലന്റെ വീടിന്റെ മതിൽക്കെട്ടിനകത്തേക്കാണ് മാലിന്യം തള്ളിയത്.


വ്യാഴം പുലർച്ചെയാണ് വീട്ടുമുറ്റത്ത് ശുചിമുറി മാലിന്യം കണ്ടത്. കുടിവെള്ള ടാങ്കിനോടുചേർന്നാണ് മാലിന്യം തള്ളിയത്. ടാങ്കർ ലോറിയിൽ കൊണ്ടുവന്ന മാലിന്യമാണ് തള്ളിയതെന്ന് കരുതപ്പെടുന്നു. മുറ്റം നിറയെ മാലിനജലം ഒഴുകിപ്പരന്ന നിലയിലാണ്. ഇതുസംബന്ധിച്ച് കൊച്ചിൻ കോർപറേഷന്റെ ഹെൽത്ത് വിഭാഗത്തിലും പൊലീസിലും പരാതി നൽകിയതായി വേണുഗോപാലൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home