ad
Deshabhimani

മൂന്നാം തവണയും എൻക്യുഎഎസ്‌ അംഗീകാരം നേട്ടത്തിന്റെ നെറുകയിൽ 
കയ്യൂർ കുടുംബാരോഗ്യ കേന്ദ്രം

കയ്യൂർ കുടുംബാരോഗ്യ കേന്ദ്രം
വെബ് ഡെസ്ക്

Published on Sep 05, 2026, 03:00 AM | 1 min read

കയ്യൂർ മൂന്നാം തവണയും എൻക്യുഎഎസ്‌ (നാഷണൽ ക്വാളിറ്റി അഷ്വറൻസ്‌ സ്‌റ്റാന്റേഡ്‌സ്‌) അംഗീകാരം നേടി കയ്യൂർ കുടുംബാരോഗ്യ കേന്ദ്രം. ആരോഗ്യ രംഗത്തുള്ള മികച്ച സേവനങ്ങൾ പരിഗണിച്ച്‌ കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ്‌ ഇ‍ൗ അംഗീകാരം നൽകുന്നത്‌. വിദഗ്‌ധസംഘം കുടുംബാരോഗ്യ കേന്ദ്രത്തിലെത്തി വിശദമായ വിവരങ്ങൾ ശേഖരിച്ചാണ്‌ അംഗീകാരത്തിനായി സമർപ്പിക്കുക. പ്രധാനമായും ഒപി, ലാബ്‌, ജനറൽ അഡ്‌മിനിസ്‌ട്രേഷൻ, നാഷണൽ ഹെൽത്ത്‌ എന്നിവയുടെ ഗുണനിലവാരമാണ്‌ സംഘം പരിശോധിക്കുക. ഇതിൽ 90 ശതമാനം മാർക്ക്‌ നേടിയാണ്‌ അംഗീകാരത്തിനർഹമായത്‌. രാവിലെ ഒമ്പത് മുതൽ വൈകിട്ട് നാലുവരെയാണ് ഒപി പ്രവർത്തിക്കുന്നത്‌. മൂന്ന് ഡോക്ടർമാരും പഞ്ചായത്ത് പദ്ധതിയിലൂടെ നിയമിച്ച ഡോക്ടറുമടക്കം നാല് പേരുടെ സേവനമാണ്‌ ലഭ്യമാക്കുന്നത്‌. നവീന ലബോറട്ടറി. പ്രീ ചെക്‌ സേവനങ്ങൾ, ശ്വാസ് ക്ലിനിക്, മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കുള്ള ആശ്വാസ് ക്ലിനിക്, ജീവിത ശൈലീരോഗ നിർണയ ക്ലിനിക്ക്‌, ഔട്ട്റീച്ച് ഇൻസ്റ്റിറ്റ്യൂഷണൽ സേവനം, ഫിസിയോതെറാപ്പി, കാഴ്ച പരിശോധന സൗകര്യം, സാന്ത്വന പരിചരണം. പ്രതിരോധ കുത്തിവെപ്പ്‌, ഇ ഹെൽത്ത് സേവനം എന്നിവയുടെ സേവനവും ലഭ്യമാക്കുന്നുണ്ട്‌. എൽഡിഎഫ് സർക്കാർ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയതോടെ 75 ശതമാനം പേരാണ്‌ സേവനം പ്രയോജനപ്പെടുത്തുന്നത്‌. പഞ്ചായത്തിലെ എൻഡോസൾഫാൻ ദുരിതബാധിതരായവരെ എല്ലാ മാസവും വീട്ടിലെത്തി അവർക്കാവശ്യമായ മരുന്നും ഫിസിയോതെറാപ്പിയും മറ്റ് ആരോഗ്യ സേവനങ്ങളും ലഭ്യമാക്കിയിരുന്നു. ഇതെല്ലാം പരിഗണിച്ചാണ്‌ അംഗീകാരത്തിനായി തെരഞ്ഞെടുത്തത്‌. ദേശീയതലത്തിൽ ഏറ്റവും മികച്ച കുടുംബാരോഗ്യ കേന്ദ്രം, കായകൽപ്പ അവാർഡ്, ആർദ്ര കേരള പുരസ്കാരം, ഹരിത ഓഫീസ് അവാർഡ്, ടിബി മുക്തം അവാർഡ് തുടങ്ങി നിരവധി പുരസ്കാരം ഇ‍ൗ കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭിച്ചിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home