ad
Deshabhimani

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്‌ പ്ലാറ്റ്ഫോമുകള്‍ നിറയെ തെരുവുനായകളാണ്‌

 കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലെ ഒന്നാമത്തെ പ്ലാറ്റ്ഫോമില്‍ കിടക്കുന്ന തെരുവുനായകള്‍
വെബ് ഡെസ്ക്

Published on Sep 05, 2026, 03:00 AM | 1 min read

കാഞ്ഞങ്ങാട് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ് ഫോമുകള്‍ തെരുവ് നായ്ക്കള്‍ കയ്യടക്കി. ഒന്നാമത്തെയും രണ്ടാമത്തെയും പ്ലാറ്റ് ഫോമുകളില്‍ നായ്ക്കള്‍ നിരന്ന് കിടക്കുന്നത് പതിവുകാഴ്ചയാണ്. ദിവസവും നൂറുകണക്കിനാളുകള്‍ ട്രെയിന്‍ കയറാനെത്തുന്ന റെയില്‍വെ സ്റ്റേഷനിലാണ്‌ യാത്രക്കാരെ ആശങ്കയിലാക്കി തെരുവ് നായ്ക്കള്‍ നിറയുന്നത്. ഉപദ്രവകാരികളായ നായ്ക്കളും ഇക്കൂട്ടത്തിലുണ്ട്. ഒരു മാസം മുന്പ് ട്രെയിനില്‍കയറാന്‍ പോകുകയായിരുന്ന സ്ത്രീയെ തെരുവ് നായ കടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. ട്രെയിനില്‍ കയറിപ്പറ്റാന്‍ പ്ലാറ്റ് ഫോമിലൂടെ ഓടുന്പോള്‍ കിടക്കുകയായിരുന്ന നായയെ അറിയാതെ ചവിട്ടിയപ്പോഴാണ്‌ കടിച്ചത്‌. ചിലവ യാത്രക്കാര്‍ക്ക് പിറകെ ഓടുന്നത്പതിവാണ്. ട്രെയിൻചൂളം വിളിച്ച് വരുന്നത് കാണുന്പോഴുംതലങ്ങും വിലങ്ങും ഓടുകയും കുരയ്ക്കുകയുംചെയ്യുന്നുണ്ട്. ഈ സമയത്ത് യാത്രക്കാര്‍ക്ക് നേരെ കുരച്ചുചാടുകയും ഉപദ്രവിക്കാന്‍ മുതിരുകയുംചെയ്യുന്നുണ്ട്‌. ശുചീകരണസമയത്ത് ശുചീകരണവിഭാഗം ജീവനക്കാര്‍ക്കും ശല്യമാണ്‌. ഇവയെ ഓടിക്കാന്‍ ജീവനക്കാര്‍ പാടുപെടുന്നു. റെയിൽവേ സ്റ്റേഷന്‍ പരിസരത്തെ മാലിന്യവും യാത്രക്കാര്‍ വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങളും കഴിക്കാനാണ് നായ്ക്കള്‍ കൂട്ടത്തോടെ എത്തുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home