ad
Deshabhimani

print edition യുഎസ്‌ ഓപ്പൺ ടെന്നീസ്‌; സ്വരേവ്‌ അതിജീവിച്ചു

SWAREV TENNIS
വെബ് ഡെസ്ക്

Published on Sep 05, 2026, 03:11 AM | 1 min read

ന്യൂയോർക്ക്‌: നന്നായി വിയർത്തെങ്കിലും അലെക്‌സാണ്ടർ സ്വരേവ്‌ വിട്ടുകൊടുത്തില്ല. യുഎസ്‌ ഓപ്പൺ ടെന്നീസ്‌ പുരുഷ സിംഗിൾസിൽ ഫ്രാൻസിന്റെ ക്വിന്റിൻ ഹേലിസിന്റെ പോരാട്ടം അതിജീവിച്ച്‌ ഒന്നാംസീഡുകാരനായ സ്വരേവ്‌ മുന്നോട്ട്‌.


അഞ്ച്‌ സെറ്റ്‌ നീണ്ട ആവേശക്കളിയിൽ 6-–4, 4–-6, 7-–6, 6–-7, 6-–3ന്‌ ജയിച്ച്‌ മൂന്നാം റ‍ൗണ്ടിലെത്തി. തുടർച്ചയായ രണ്ടാം മത്സരത്തിലും ജർമൻകാരൻ അഞ്ച്‌ സെറ്റ്‌ പോരാട്ടം ജയിച്ചു. രണ്ട്‌ കളിയിലായി പത്ത്‌ മണിക്കൂറോളം കോർട്ടിൽ ചെലവഴിച്ചു. 52–ാം റാങ്കുകാരനായ ഹേലിസിനെതിരെ സ്ഥിരത പുലർത്താനായില്ല. പിഴവുകളും വരുത്തി. ആദ്യ സെറ്റ്‌ നേടിയെങ്കിലും പിന്നീട്‌ ആധിപത്യം നേടാനായില്ല. ‘മോശം പ്രകടനമായിരുന്നു.


എന്നാലും ജയിക്കാനായി’ എന്നായിരുന്നു മത്സരശേഷം സ്വരേവിന്റെ പ്രതികരണം. അടുത്ത റ‍ൗണ്ടിൽ ചിലിയുടെ അലെയാന്ദ്രോ താബിലോയാണ്‌ എതിരാളി.


മറ്റൊരു മത്സരത്തിൽ ലോക മൂന്നാം റാങ്കുകാരൻ കാനഡയുടെ ഫെലിക്‌സ്‌ അഗർ അലിയാസിമെ തോറ്റു. റഷ്യയുടെ കാരെൻ കച്ചാനോവാണ്‌ അലിയാസിമെയെ അട്ടിമറിച്ചത്‌. സ്‌കോർ: 6–-7, 6–-3, 6-–2, 6-–2. ആദ്യ സെറ്റ്‌ നഷ്ടമായശേഷം തുടർച്ചയായി മൂന്നെണ്ണം നേടിയാണ്‌ ജയം.


വനിതകളിൽ നവോമി ഒസാകയും മൂന്നാം റ‍ൗണ്ടിൽ കടന്നു. ചെക്കിന്റെ കാതറീന സിനിയാകോവയെ 6-–2, 5-–7, 6-–1നാണ്‌ ജപ്പാൻകാരി തോൽപ്പിച്ചത്‌. ഇഗ ഷ്വാടെക്‌, അലെക്‌സാൻഡ്ര ഇല, മാഡിസൺ കീസ്‌ എന്നിവരും ജയം നേടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home