നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു

കളമശേരിക്കടുത്ത് ദേശീയപാതയിൽ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ കാർ
കളമശേരി
ദേശീയപാതയിൽ കൂനംതൈയ്ക്ക് സമീപം നിയന്ത്രണംവിട്ട കാർ തലകീഴായി മറിഞ്ഞു. വെള്ളി പുലർച്ചെ രണ്ടിനാണ് അപകടം.
റോഡരികിലെ മെട്രോ നടപ്പാതയിലേക്ക് ഇടിച്ചുകയറിയ കാർ പാതയുടെ വേലിയും തൂണുകളും തകർത്താണ് മറിഞ്ഞത്. കാർ എറണാകുളം ഭാഗത്തേയ്‌ക്ക് പോകുകയായിരുന്നു. അപകടസമയത്ത് വാഹനത്തിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്.










0 comments