പിറവത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

പിറവം ആറ്റുതീരം പാർക്കിന് സമീപം കാറിന് തീപിടിച്ചത് അഗ്നിരക്ഷാസേന അണയ്ക്കുന്നു
പിറവം
ആറ്റുതീരം പാർക്കിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വെള്ളി രാവിലെ 6.30നാണ് സംഭവം. പിറവം അഗ്നി രക്ഷാസേനയെത്തി തീ അണച്ചു.
മേവെള്ളൂർ സ്വദേശി അനുരാജിന്റെ മാരുതി ആൾട്ടോ കാറിനാണ് തീ പിടിച്ചത്. യാത്രക്കാർക്ക് ആർക്കും പരിക്കില്ല. കത്തിയ കാർ റോഡരികിലേക്ക് മാറ്റിയിട്ടു. മറ്റൊരു കാറിലെ യാത്രക്കാരനാണ് പുക ഉയരുന്ന വിവരം ഡ്രൈവറെ അറിയിച്ചത്.










0 comments