ad
Deshabhimani

പട്ടായയിൽ 
യുഎസ്‌ സൈനികർ ഏറ്റുമുട്ടി

pataya city
വെബ് ഡെസ്ക്

Published on Sep 05, 2026, 02:05 AM | 1 min read

ബാങ്കോക്ക്‌: തായ്‌ലൻഡിൽ അടുപ്പിച്ച അമേരിക്കൻ വിമാനവാഹിനികളായ യുഎസ്‌എസ്‌ അബ്രഹാം ലിങ്കണിലെ സൈനികർ ഏറ്റുമുട്ടി. തുടർന്ന്‌ രണ്ട് സൈനികരെ കപ്പലിലേക്ക് തിരിച്ചയച്ചതായി തായ് പൊലീസ് അറിയിച്ചു. പട്ടായയിലെ നൈറ്റ്‌ലൈഫ് കേന്ദ്രമായ വാക്കിങ്‌ സ്ട്രീറ്റിന് സമീപം വ്യാഴാഴ്ച പുലർച്ചെയാണ്‌ സൈനികർ മദ്യപിച്ച്‌ ഏറ്റുമുട്ടിയത്‌. പ്രദേശവാസികൾ അറിയിച്ചതിനെതുടർന്ന്‌ എത്തിയ പൊലീസ്‌ ആണ്‌ സംഘർഷം ഒഴിവാക്കിയത്‌.

പശ്‌ചിമേഷ്യൻ സംഘർഷത്തിൽ പങ്കാളിയായി കടലിൽ 280-ലധികം ദിവസങ്ങൾ പിന്നിട്ടതിന്‌ ശേഷമാണ്‌ യുഎസ്എസ് അബ്രഹാം ലിങ്കൺ തായ്‌ലൻഡിലെത്തിയത്. അയ്യായിരത്തോളം സൈനികരാണ്‌ ഇതിലുണ്ടായിരുന്നത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home