യമനിൽ സംഘർഷം രൂക്ഷം; 120 മരണം

അനസ് യാസിൻ
Published on Sep 05, 2026, 02:09 AM | 1 min read
മനാമ: പടിഞ്ഞാറൻ യമനിൽ സർക്കാർ സൈന്യവും ഹൂതി വിമതരും തമ്മിൽ ഏറ്റുമുട്ടൽ രൂക്ഷമായി. വ്യാഴാഴ്ച ആരംഭിച്ച സംഘർഷത്തിൽ മരണം 120 കവിഞ്ഞു. തന്ത്രപ്രധാനമായ ചെങ്കടൽ തീരപ്രദേശങ്ങളും ബാബ് അൽ-മന്ദബ് കടലിടുക്കും ലക്ഷ്യമിട്ട് ഹൂതികൾ ശക്തമായ കര ആക്രമണവും മിസൈൽ-– ഡ്രോൺ അക്രമണങ്ങളും ആരംഭിച്ചതാണ് സംഘർഷം വർധിപ്പിച്ചത്.
ചെങ്കടൽ തീരദേശ പ്രവിശ്യയായ ഹൊദെയ്ദയിലും അയൽ പ്രവിശ്യയായ തായ്സിലുമാണ് ഏറ്റവും ശക്തമായ പോരാട്ടം നടക്കുന്നത്. ആക്രമണത്തിൽ നിരവധി സർക്കാർ സൈനികർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മേഖലയിലെ പ്രധാന തുറമുഖ നഗരമായ മോഖയിലേക്കുള്ള പാതകൾ വിച്ഛേദിക്കാനും തന്ത്രപ്രധാനമായ കുന്നുകൾ കൈയടക്കാനുമാണ് ഹൂതികളുടെ ശ്രമം.










0 comments