പറവൂരിലെ റോഡുകൾ തകർന്നു
ഡിവൈഎഫ്ഐ പ്രക്ഷോഭത്തിലേക്ക്

ദേശീയപാത 66 ചിറ്റാറ്റുകരയിൽ റോഡ് തകർന്ന് കുഴിയായപ്പോൾ
പറവൂർ
തകർന്ന് തരിപ്പണമായ പറവൂരിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാൻ അടിയന്തരനടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ പറവൂർ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. കാൽനൂറ്റാണ്ട് എംഎൽഎയായും ഇപ്പോൾ മുഖ്യമന്ത്രിയുമായ വി ഡി സതീശന്റെ മണ്ഡലത്തിലെ പ്രധാന റോഡുകളാണ് കുണ്ടുംകുഴിയുമായി ഗതാഗതത്തിന് യോഗ്യമല്ലാതായത്.
പറവൂരിലൂടെ കടന്നുപോകുന്ന ദേശീയപാത ഉൾപ്പെടെയുള്ള പ്രധാന റോഡുകളുടെ പലഭാഗങ്ങളിലും യാത്ര ദുരിതപൂർണമായി. തകർന്ന റോഡിൽ അപകടങ്ങൾ പതിവായി. വാഹനങ്ങൾക്ക് തകരാറുകൾ സംഭവിക്കുകയും ചെയ്യുന്നു. ഗതാഗതക്കുരുക്ക്, പൊടിശല്യം തുടങ്ങിയവയും ജനങ്ങളെയും വ്യാപാരികളെയും ഒരുപോലെ ദുരിതത്തിലാഴ്‌ത്തി. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടിട്ടും നടപടിയാകാത്തതിനാൽ ജനകീയപ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ് പി ആർ സജേഷ് കുമാർ, സെക്രട്ടറി സി ബി ആദർശ് എന്നിവർ വ്യക്തമാക്കി.










0 comments