ad
Deshabhimani

സിഐടിയു ജില്ലാ സമ്മേളനത്തിന്‌ ഉജ്വല തുടക്കം

CITU district conference off to a grand start.

സിഐടിയു സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ച് കൊയിലാണ്ടിയിൽ ജില്ലാ പ്രസിഡന്റ് മാമ്പറ്റ ശ്രീധരൻ പതാക ഉയർത്തുന്നു

വെബ് ഡെസ്ക്

Published on Sep 05, 2026, 02:03 AM | 1 min read

കൊയിലാണ്ടി (കെ വി രാഘവൻ നഗർ)

നിയമങ്ങൾ അട്ടിമറിച്ച്‌ തൊഴിലാളിയുടെ ജീവിതത്തിനുമേൽ കരിനിഴൽ വീഴ്‌ത്തുന്ന ഭരണവർഗത്തിനെതിരായ പോരാട്ടങ്ങൾക്കും അവകാശ സമരങ്ങൾക്കും മാർഗദിശ പകർന്ന്‌ സിഐടിയു ജില്ലാ സമ്മേളനത്തിന്‌ ഉജ്ജ്വല തുടക്കം. ജില്ലാ പ്രസിഡന്റ് മാമ്പറ്റ ശ്രീധരൻ രക്തപതാക ഉയർത്തിയതോടെയാണ്‌ രണ്ട്‌ ദിവസം നീളുന്ന സമ്മേളനത്തിന്‌ തുടക്കംകുറിച്ചത്‌. രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്ക്‌ ശേഷം നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ്‌ ടി പി രാമകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. സി അശ്വിനിദേവ്‌ സ്വാഗതം പറഞ്ഞു. എം ഗിരീഷ്‌ രക്തസാക്ഷി പ്രമേയവും ടി വിശ്വനാഥൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലയിലെ 120 യൂണിയനുകളെ പ്രതിനിധീകരിച്ച്‌ 460 പ്രതിനിധികളാണ്‌ സമ്മേളനത്തിൽ പങ്കെടുക്കുന്നത്‌. ജില്ലാ ജനറൽ സെക്രട്ടറി പി കെ മുകുന്ദൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി കെ സന്തോഷ് കണക്കും അവതരിപ്പിച്ചു. പ്രവർത്തന റിപ്പോട്ടിന്മേൽ ഗ്രൂപ്പ്‌ ചർച്ചയ്ക്ക്‌ ശേഷം പൊതുചർച്ച ആരംഭിച്ചു. ശനിയാഴ്ച രാവിലെ പൊതുചർച്ച തുടരും. അഖിലേന്ത്യാ വൈസ് പ്രസിഡന്റ്‌ ജെ മേഴ്സിക്കുട്ടിയമ്മ, സംസ്ഥാന സെക്രട്ടറിമാരായ സി കെ ഹരികൃഷ്ണൻ, എൻ കെ രാമചന്ദ്രൻ, പി പി പ്രേമ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നു. പരാണ്ടി മനോജ്, അവീന, ചിഞ്ചു, ടി സുനിത, സജേഷ്, രതീഷ് (രജിസ്ട്രേഷൻ), പി സി സുരേഷ്‌, എൽ രമേശൻ, എം പി സദാനന്ദൻ, ഇ വിനോദ്‌കുമാർ (മിനുട്‌സ്‌), എം ഗിരീഷ്, പി ബാബു, കെ ഷീബ, ശശികുമാർ പേരാമ്പ്ര, റജുല, റീന, എം കെ ശശി (പ്രമേയം), വി കെ വിനു, ഗിരിജ, സോമശേഖരൻ, ഷിജു, സുരേഷ് പാലത്ത്, എ കെ രജീഷ് ബാബു, എ ഡാനിയ ( ക്രഡൻഷ്യൽ) എന്നീ സബ്‌കമ്മിറ്റികളും പ്രവർത്തിക്കുന്നു.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home