Deshabhimani

ഹോട്ടൽ ജീവനക്കാരിയോട് മോശമായി പെരുമാറി; ഇന്ത്യൻ പാരാ നീന്തൽ താരത്തെ തിരിച്ചയച്ച് ജപ്പാൻ

mohammad shams aalam shaikh

മുഹമ്മദ് ഷംസ് ആലം ഷെയ്ഖ്

വെബ് ഡെസ്ക്

Published on Oct 22, 2026, 04:37 PM | 1 min read

ന​ഗോയ: ജപ്പാനിൽ നടക്കുന്ന ഏഷ്യൻ പാരാ ഗെയിംസിനിടെ ലൈംഗികാതിക്രമ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന്, ഇന്ത്യൻ പാരാ നീന്തൽ താരത്തെ തിരിച്ചയച്ചു. ഹോട്ടൽ ജീവനക്കാരിയായ യുവതിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ജപ്പാൻ പൊലീസ് കസ്റ്റഡിയിലെടുത്ത ഇന്ത്യൻ പാരാ നീന്തൽ താരം മുഹമ്മദ് ഷംസ് ആലം ഷെയ്ഖിനെ (40)യാണ് ഇന്ത്യയിലേക്ക് തിരിച്ചയച്ചത്.


താരം തങ്ങിയിരുന്ന ഹോട്ടൽ മുറിയിൽ ഹൗസ് കീപ്പിംഗ് ജോലികൾ ചെയ്യുകയായിരുന്ന ജീവനക്കാരിയോടാണ് മോശമായി പെരുമാറിയത്. ജീവനക്കാരി നൽകിയ പരാതിയെ തുടർന്ന് ജപ്പാൻ പൊലീസ് ഹോട്ടലിലെത്തുകയും സംഘാടക സമിതിയിലെ ഇന്ത്യൻ പ്രതിനിധികളോട് വിവരമറിയിക്കുകയുമായിരുന്നു.


സംഭവത്തിൽ താരത്തിനെതിരെ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തുന്നത് പാരലിംപിക് കമ്മിറ്റി ഓഫ് ഇന്ത്യയുടെ പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഗെയിംസിന് ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.ബിഹാർ സ്വദേശിയായ 40-കാരനായ ഷംസ് ആലം അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയനായ പാരാ നീന്തൽ താരമാണ് മുഹമ്മദ് ഷംസ് ആലം.






deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home