Deshabhimani

സൗദി വിമാനത്താവളത്തിലുണ്ടായ ആക്രമണം; ഒരു ഇന്ത്യക്കാരനുൾപ്പടെ രണ്ട് മരണം

Saudi.jpg
വെബ് ഡെസ്ക്

Published on Oct 22, 2026, 05:01 PM | 1 min read

റിയാദ്: യമനിലെ ഹൂത്തികളുടെ ആക്രമണം ശക്തമാകുന്നതിനിടെ സൗദി അറേബ്യയിലെ ദമ്മാം വിമാനത്താവളത്തിന് നേരെ രാത്രിയിലുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരനുൾപ്പടെ രണ്ടുപേർ കൊല്ലപ്പെടുകയും എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തതായി വിവരം.


ബുധനാഴ്ച നടന്ന ആക്രമണത്തിൽ ഒരു സൗദി പൗരനും ഒരു ഇന്ത്യക്കാരനും കൊല്ലപ്പെട്ടതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രസ്താവനയിൽ പറഞ്ഞു. സൗദി എണ്ണക്കമ്പനികൾക്കും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ഹൂത്തി ആക്രമണങ്ങൾ ഇപ്പോൾ വർധിച്ചുവരികയാണ്.


ഈ മാസം സൗദി വിമാനത്താവളങ്ങളിൽ നടന്ന ആക്രമണങ്ങളിൽ ആകെ 22 പേർ കൊല്ലപ്പെട്ടതായി എഎഫ്‌പിയുടെ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഷൈബയിലെ എണ്ണപ്പാടം ലക്ഷ്യമി‌ട്ട് നടത്തിയ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു.


സൗദി അരാംകോയുടെ തെക്കുകിഴക്കൻ സൗദിയിലുള്ള എണ്ണപ്പാടമാണ് ഷൈബ. യുഎഇ അതിർത്തിയോട് ചേർന്നാണ് ഈ എണ്ണപ്പാടം സ്ഥിതിചെയ്യുന്നത്. ഷൈബ എണ്ണപ്പാടം ലക്ഷ്യമിട്ടാണ് ‍ഡ്രോൺ ആക്രമണമുണ്ടായതെന്ന് സൗദി ഊർജമന്ത്രാലയം സ്ഥിരീകരിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home